കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സെ​ന്‍റ് വി​ല്യം​സ് ച​ർ​ച്ച്
Wednesday, May 12, 2021 11:53 PM IST
അ​ല​ന​ല്ലൂ​ർ : അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി​യ്ക്ക് പി​ന്തു​ണ ന​ൽ​കി ഉ​പ്പു​കു​ളം സെ​ന്‍റ് വി​ല്യം​സ് ച​ർ​ച്ച്. ജാ​ഗ്ര​ത സ​മി​തി​ക്ക് അ​ടി​യ​ന്തി​ര​മാ​യി ആ​വ​ശ്യ​മാ​യി വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, പി​പി​ഇ കി​റ്റ്, കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര വാ​ഹ​ന​സൗ​ക​ര്യം എ​ന്നി​വ​യ്ക്ക് വേ​ണ്ടി​യു​ള്ള ചി​ല​വി​ലേ​ക്ക് 4000 രൂ​പ ഫാ. ​ജോ​യ്സ​ണ്‍ ആ​ക്ക​പ​റ​ന്പി​ൽ ജാ​ഗ്ര​താ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണും വാ​ർ​ഡ് അം​ഗ​വു​മാ​യ നൈ​സി ബെ​ന്നി​യെ ഏ​ൽ​പ്പി​ച്ചു. കൂ​ടാ​തെ ഇ​ട​വ​ക​യി​ലെ മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച 2000 രൂ​പ​യും കൈ​മാ​റി. മ​ന്തി​യി​ൽ ഷാ​ജ​ഹാ​ൻ, ജി​നു ച​ന്ദ്രം​കു​ന്നേ​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.