കു​ള​ത്തി​ലെ ജ​ലം ശു​ചീ​ക​രി​ക്ക​ണം
Saturday, May 15, 2021 12:37 AM IST
വ​ണ്ടി​ത്താ​വ​ളം : സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീപമു​ള്ള കു​ള​ത്തി​ലെ ജ​ല​ത്തി​ൽ നി​റ​വ്യ​ത്യാ​സം കൂ​ടി വ​രു​ന്ന​തു ത​ട​യാ​ൻ ശു​ചീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന​് ജ​ന​കീ​യാ​വ​ശ്യ​ം. കൃ​ഷി ആ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന കു​ളത്തി​ൽ നി​ര​വ​ധി പേ​ർ കു​ളി​ക്കാ​നും വ​സ്ത്ര ശു​ചീ​ക​ര​ണ​ത്തി​നും ഉ​പ​യോ​ഗിച്ചു ​വ​രു​ന്നു​ണ്ട്. വേ​ന​ൽ സ​മ​യ​ങ്ങ​ളി​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ദേ​ഹ​ശു​ദ്ധി​ക്ക് എ​ത്താ​റു​മു​ണ്ട്.
സ​മീ​പത്തെ ​നാ​ൽ​കാ​ലി​ക​ളെ ക​ഴു​കു​ന്ന​തി​നും വെ​ള്ളം കു​ടി​ക്കു​ന്ന​തി​നും ഈ ​കു​ള​ത്തിലാ​ണെ​ത്തു​ന്ന​ത് . രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തും ജ​ലം മ​ലി​ന​മാ​വാ​ൻ കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​പ്പോ​ൾ കു​ള​ത്തിലെ ​വെ​ള്ള​ത്തി​നു ചു​വ​പ്പു​നി​റ​മാ​യി​രി​ക്കുക​യാ​ണ്. ഇ​തു കാ​ര​ണം നാ​ട്ടു​കാ​ർക്ക് കു​ളിക്കു​ന്ന​തി​നു ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മാണു​ള്ള​ത്.