ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി
Sunday, May 16, 2021 11:12 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള 150 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ൽ നി​ന്നും 50 എ​ണ്ണ​മാ​ണ് പ​ത്ത​നം​ത്തി​ട്ട​യി​ലേ​ക്ക് അ​യ​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ത​ഹ​സി​ൽ​ദാ​ർ എ​സ്.​ബി​ജു പ​റ​ഞ്ഞു. ഐ​എ​ജി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ധ്രു​ത​ഗ​തി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യ​ത്. ത​ഹ​സി​ൽ​ദാ​ർ എ​സ്.​ബി​ജു, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ൻ.​എ​ൻ.​പ​മീ​ലി, എ​ൻ.​എ​ൻ മു​ഹ​മ്മ​ദ് റാ​ഫി, സി.​പി ശ്രീ​നി​വാ​സ​ൻ, ജി.​ഷാ​ജി, മു​ഹ​മ്മ​ദ് ഷ​രീ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ണ്ടു​പോ​യ​ത്.