നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല;​ ഫ്ലി​പ്പ് കാ​ർ​ട്ട് ഹ​ബ്ബ് അ​ട​പ്പി​ച്ചു
Sunday, June 13, 2021 1:00 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ലോ​ക്ഡോ​ണ്‍ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം ന​ട​ത്തി​യ ഫ്ലി​പ്പ് കാ​ർ​ട്ടി​ന്‍റെ ഓ​ണ്‍​ലൈ​ൻ വി​പ​ണ​ന കേ​ന്ദ്രം അ​ട​പ്പി​ച്ചു.​ക​രി​ന്പു​ഴ തോ​ട്ട​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ബ്ബാണ് പോ​ലീ​സും, സെ​ക്ട്ര​ൽ മ​ജി​സ്ട്രേ​റ്റും ചേ​ർ​ന്ന് അ​ട​പ്പി​ച്ച​ത്.​
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ശ്രീ​കൃ​ഷ്ണ​പു​രം ഏ​രി​യ ക​മ്മി​റ്റി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തോ​ട്ട​ര​യി​ലെ ഫ്ലി​പ്പ് കാ​ർ​ട്ട് ഹ​ബ്ബി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.​
ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ ഫ്ലി​പ്കാ​ർ​ട്ട് പോ​ലു​ള്ള ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.