ജി​ല്ല​യി​ലെ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ് നടത്തി
Sunday, June 13, 2021 1:05 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​യ​നാ​ട് മു​ട്ടി​ൽ കോ​ടി​ക​ളു​ടെ വ​നം​കൊ​ള്ള ന​ട​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ എ​ല്ലാ വ​നം​വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലും വ​നം​വ​കു​പ്പി​ന്‍റെ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട്, അ​ഗ​ളി, അ​ട്ട​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നം വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ളി​ൽ ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ന്നു. 2020 മാ​ർ​ച്ച് മു​ത​ൽ ഇ​തു വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
മ​രം മു​റി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ൽ​കി​യ അ​നു​മ​തി​പ​ത്ര​ങ്ങ​ൾ, മ​രം കൊ​ണ്ട് പോ​കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പാ​സ്‌​സ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ്ര​ധാ​ന​മാ​യി​ട്ടു​ള്ള​ത്. എ​റ​ണാം​കു​ളം ഫ്ള​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ രാ​ജു കെ. ​ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.