വാ​യ​നാ​പ​ക്ഷാ​ച​ര​ണം
Sunday, June 13, 2021 1:05 AM IST
പാലക്കാട്: ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യ പി.​എ​ൻ പ​ണി​ക്ക​രു​ടെ ച​ര​മ​ദി​ന​മാ​യ ജൂ​ണ്‍ 19 ന് ​ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​പ​ക്ഷാ​ച​ര​ണം ആ​ച​രി​ക്കും.
പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും.
പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ വാ​യ​നാ​സ്വാ​ദ​ന കു​റി​പ്പ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
മി​ക​ച്ച ആ​റ് ര​ച​ന​ക​ൾ സ​മാ​പ​ന യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ഐ.​വി ദാ​സി​ന്‍റെ ജന്മദി​ന​മാ​യ ജൂ​ലൈ ഏ​ഴി​ന് സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​വി കു​ഞ്ഞി​കൃ​ഷ്ണ​ൻ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ എ​ഴു​ത്തു​കാ​രെ അ​നു​സ്മ​രി​ച്ച് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.