അ​ട്ട​പ്പാ​ടി​യി​ലെ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം അ​ന​ിശ്ചി​ത​ത്വ​ത്തി​ൽ
Monday, June 14, 2021 12:26 AM IST
അ​ഗ​ളി :അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചു ഒ​രാ​ഴ്ച്ച പി​ന്നി​ട്ടി​ട്ടും ഒ​റ്റ​ക്ലാ​സി​ൽ പോ​ലും അ​റ്റ​ൻ​ഡ് ചെ​യ്യാ​നാ​വാ​തെ അ​ട്ട​പ്പാ​ടി​യി​ൽ നൂ​റുക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ.
മു​ൻ​വ​ർ​ഷ​വും ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​വാ​തെ നി​ര​വ​ധി​പേ​രു​ടെ പ​ഠ​നം മു​ട​ങ്ങി​യി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റൊ വൈ​ദ്യു​തി​യോ മൊ​ബൈ​ൽ റേ​ഞ്ചോ ഇ​ല്ലാ​ത്ത​താ​ണ് പ​ഠ​നം മു​ട​ങ്ങാ​നി​ട​യാ​യ​ത്.
അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​മാ​യി റേ​ഞ്ച് പി​ടി​ക്കാ​ൻ മ​ല​ഞ്ചേ​രി​വി​ലൂ​ടെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.
കാ​ര​റ, കു​റു​ക്ക​ൻ​കു​ണ്ട്, കു​റ​വ​ൻ​പാ​ടി, കാ​ട്ടേ​ക്കാ​ട്, കു​ച്ചി​മേ​ട്, പു​ലി​യ​റ, ധോ​ണി​ഗു​ണ്ട്, ചി​ണ്ടാ​ക്കി, ന​ക്കു​പ്പ​തി, വീ​ര​ന്നൂ​ർ, ഇ​ടി​ഞ്ഞ​മ​ല, വെ​ള്ള​കു​ളം, വെ​ച്ച​പ്പ​തി, വീ​ട്ടി​ക്കു​ണ്ട്, തൈ​ല​പ്പാ​ടി, ചാ​വ​ടി​യൂ​ർ, കോ​ട്ട​മ​ല, പു​ളി​മ​ല, വെ​ങ്ക​ക്ക​ട​വ് , ചു​ണ്ട​കു​ളം, താ​ഴെ ഭൂ​ത​യാ​ർ, സ്വ​ർ​ണ​ഗ​ദ, ഇ​ട​വാ​ണി, അ​ര​ളി​ക്കോ​ണം, ഗ​ല​സി, തു​ടു​ക്കി, ആ​ന​വാ​യ് തു​ട​ങ്ങി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ നെ​റ്റുവർ​ക്ക് ക​വ​റേ​ജി​നു പു​റ​ത്താ​ണ്.
നേ​രി​യ തോ​തി​ലെ​ങ്കി​ലും നെ​റ്റ്വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്രാ​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്രെ​മ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. വീ​ട്ടി​ൽ​നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രം കാ​ട്ടി​ലൂ​ടെ സ​ഞ്ചാ​രി​ച്ചാ​ണ് റേ​ഞ്ച് ഉ​ള്ള പ്ര​ദേ​ശം ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു ദി​വ​സം നെ​റ്റ്വ​ർ​ക്ക് ല​ഭി​ച്ച പ്ര​ദേ​ശ​ത്ത് തൊ​ട്ട​ടു​ത്ത ദി​വ​സം ക​ണ​ക്ഷ​ൻ ല​ഭി​ക്ക​ണ​മെ​ന്നു​മി​ല്ല.
നെ​റ്റുവർ​ക്ക് ല​ഭി​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി കാ​ട് വീ​ട്ടി​ത്തെ​ളി​ച്ചും മ​ര​ങ്ങ​ളു​ടെ മു​ക​ളി​ൽ ക​യ​റി ഇ​രു​ന്നു​മാ​ണ് കു​ട്ടി​ക​ളു​ടെ പ​ഠ​നം. ഇ​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ഭ​യ​പ്പെ​ടു​ന്നു. കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ളും വി​ഷ​പ്പാ​ന്പു​ക​ളും ഭീ​ഷ​ണി​യാ​ണ്.
തോ​ട്ടം മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ര​ക്തം ഉൗ​റ്റി​ക്കു​ടി​ക്കു​ന്ന അ​ട്ട​യും പ്ര​ധാ​ന ശ​ത്രു​വാ​ണ്. കാ​ടു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ന​യ​ക്കാ​ൻ ഭ​യ​മാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു .
വ​നം വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ കു​റു​ക്ക​ൻ​കു​ണ്ടി​ൽ ഇ​തു​വ​രെ വൈ​ദ്യു​തി എ​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ര​റ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്തി​ത​ടം ദേ​വാ​ല​യ പ​രി​സ​ര​ത്തും, കു​റ​വ​ൻ​പാ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് ഹാ​ളി​ലും ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നു​ള്ള ശ്രെ​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
ആ​രം​ഭ​ഘ​ട്ട​ത്തി​ൽ സാ​മാ​ന്യം ന​ല്ല തോ​തി​ൽ ത​ന്നെ പ്ര​സ​ര​ണ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന ട​വ​റു​ക​ൾ ഇ​പ്പോ​ൾ പ്ര​സ​ര​ണ ശേ​ഷി തീ​ർ​ത്തും കു​റ​ച്ച​താ​ണ് പ്ര​ദേ​ശ​ത്ത് ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​താ​യ​ത്.
ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ പ​ഠ​നം മു​ട​ങ്ങാ​ൻ ഇ​ട​വ​രി​ല്ലെ​ന്നും നെ​റ്റ് വ​ർ​ക്ക് കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത നെ​റ്റ്വ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു.
അ​ട്ട​പ്പാ​ടി​യി​ൽ ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ സൃ​ഖ​ല​യി​ലൂ​ടെ നെ​റ്റ് വ​ർ​ക്ക് ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള ശ്രെ​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​ത് ത​ടി​ക്കു​ണ്ട്, വീ​ര​ന്നൂ​ർ, ചി​ണ്ടാ​ക്കി പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ അ​ധി​വ​സി​ക്കു​ന്ന മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൂ​ടി ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഡി​ജി​റ്റ​ൽ പ​ഠ​നം സു​ഗ​മാ​ക്കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് അ​താ​തു പ്ര​ദേ​ശ​ത്ത് ത​ന്നെ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്കൂ​ളി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​വും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​നം ല​ഭ്യ​മാ​ക്കാ​ൻ ഉ​പ​ജി​ല്ലാ സ​മി​തി, പ​ഞ്ചാ​യ​ത്ത് ത​ല സ​മി​തി, സ്കൂ​ൾ ത​ല​സ​മി​തി എ​ന്നി​ങ്ങ​നെ ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, അ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി ആ​രു​മെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും പ​റ​ഞ്ഞു.​അ​ട്ട​പ്പാ​ടി​യി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ട​വ​റു​ക​ൾ നി​ർ​മി​ക്കു​ക​യോ നി​ല​വി​ലു​ള്ള ട​വ​റു​ക​ളു​ടെ പ്ര​സ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യോ ചെ​യ്തു പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ട​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു .
മ​ഴ​ക്കാ​ർ മാ​ന​ത്തു ക​ണ്ടാ​ൽ അ​ന്ധ​കാ​ര​ത്തി​ലാ​വു​ന്ന സ്ഥി​തി യാ​ണ് അ​ട്ട​പ്പാ​ടി​യി​ലു​ള്ള​ത്. ക​ന​ത്ത കാ​ല​വ​ർ​ഷ​വും ഉ​രു​ൾ പൊ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളും നേ​രി​ടു​ന്ന അ​ട്ട​പ്പാ​ടി​യി​ൽ മൊ​ബൈ​ൽ റേ​ഞ്ചും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും അ​ടി​യ​ന്തി​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
2018-19 വ​ർ​ഷ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ​പെ​ട്ട് ഒ​റ്റ​പ്പെ​ട്ട പു​ലി​യ​റ പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് മൊ​ബൈ​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.
ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​രു​ൾ പൊ​ട്ട​ൽ സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.