വിവാഹ വാഗ്ദാനം നല്കി പീഡനം: പോലീസ് അന്വേഷണം തുടങ്ങി
Tuesday, June 15, 2021 12:42 AM IST
കോ​യ​ന്പ​ത്തൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സി.​ഇ.​ഒ.​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​ചെ​ന്നൈ സ്വ​ദേ​ശി ആ​ന​ന്ദ് ശ​ർ​മ (49) യ്ക്കാ​യാ​ണ് ഉ​പ്പി​ലി​പ്പാ​ള​യം സ്വ​ദേ​ശി​യും സം​രം​ഭ​ക​യു​മാ​യ47 കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.
സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ധ​വ​യാ​യ യു​വ​തി​യും, വി​ഭാ​ര്യ​നാ​യ ആ​ന​ന്ദ് ശ​ർ​മ​യും പ്ര​ണ​യ​ത്തി​ലാ​വു​ക​യും, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ച് യു​വ​തി​യെ ആ​ന​ന്ദ് ശ​ർ​മ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
പീ​ന്നീ​ട് ആ​ന​ന്ദ് ശ​ർ​മ​യു​ടെ പെ​രു​മാ​റ​റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി ഇ​യാ​ളെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച​തി​ൽ ഇ​യാ​ൾ ത​ട്ടി​പ്പു​വീ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യ്ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

രക്തദാനം നിർവഹിച്ച് പ്രമുഖർ
കോ​യ​ന്പ​ത്തൂ​ർ: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ രക്തംദാ​നം ചെ​യ്തു.​കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ക​ള​ക്ട​ർ നാ​ഗ​രാ​ജ​ൻ, കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ്, വെ​സ്റ്റ് സോ​ണ​ൽ ഐ.​ജി.​സു​ധാ​ക​ർ, ഡി.​ഐ.​ജി. മു​ത്തു​സ്വാ​മി, ക​മ്മീ​ഷ​ണ​ർ ദീ​പ​ക്. എം.​ദാ മോ​ർ, എ​സ്.​പി.​സെ​ൽ​വ നാ​ഗ​ര​ത്നം തു​ട​ങ്ങി​യ​വ​രാ​ണ് ര​ക്തം ദാ​നം ചെ​യ്ത​ത്.