ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ ഭീ​തി​യി​ൽ തി​രു​മി​റ്റ​ക്കോ​ട്
Tuesday, June 15, 2021 12:42 AM IST
ഷൊ​ർ​ണൂ​ർ: ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ ഭീ​തി​യി​ല​മ​ർ​ന്ന് തി​രു​മി​റ്റ​ക്കോ​ട്. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്പോ​ഴും അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ തി​രു​മി​റ്റ​കോ​ടി​ൽ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
കു​ന്നും മ​ല​ക​ളും നെ​ൽ​പ്പാ​ട​ങ്ങ​ളും നി​റ​ഞ്ഞ തി​രു​മി​റ്റ​ക്കോ​ട്ടെ ഗ്രാ​മ​ങ്ങ​ളെ പ​ണ​ത്തി​ന്‍റെ ആ​ർ​ത്തി മൂ​ത്ത മാ​ഫി​യ​ക​ൾ തു​ര​ന്നെ​ടു​ത്തി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. നി​യ​മാ​നു​സ​ര​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ ക്വാ​റി​ക​ളും വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​ക്കു​ന്ന​ത്.
മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ അ​കി​ലാ​ണ​ത്ത് 12ാം വാ​ർ​ഡി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ ക്വാ​റി ഇ​പ്പോ​ഴും നാ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്.
ക്വാ​റി​യി​ലെ വെ​ള​ള​ക്കെ​ട്ടാ​ണ് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന​ത്. ഇ​തി​ന​ടു​ത്താ​യി 150ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. വ​ലി​യ കു​ന്നി​ന് മു​ക​ളി​ലാ​യാ​ണ് ക്വാ​റി​യു​ള​ള​ത്. കു​ന്നി​നു​താ​ഴെ ആ​ളു​ക​ളു​ടെ നി​ര​വ​ധി വീ​ടു​ക​ളു​ണ്ട്. മ​ഴ​പെ​യ്ത് ക്വാ​റി​യി​ൽ വെ​ള​ളം നി​റ​ഞ്ഞാ​ലു​ള​ള മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ഭീ​തി​യി​ലാ​ണ് ഇ​വി​ടെ നാ​ട്ടു​കാ​ർ ക​ഴി​യു​ന്ന​ത്.
ക്വാ​റി​ക​ളി​ലെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ കൂ​ടി​യ​തി​നാ​ൽ നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പ​ണി​ക്ക് ല​ഭി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളെ​വെ​ച്ചാ​ണ് മി​ക്ക​യി​ട​ത്തും പ്ര​വ​ർ​ത്ത​നം.
ക്വാ​റി പ​ണി​ക്കി​ടെ തി​രു​മി​റ്റ​ക്കോ​ട് ചാ​ത്ത​ന്നൂ​രി​ൽ ഒ​രാ​ളും ചാ​ലി​ശ്ശേ​രി​യി​ൽ ഒ​രു​സ്ത്രീ​യും വാ​വ​ന്നൂ​രി​ൽ ഒ​രു മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​യും അ​പ​ക​ട​ങ്ങ​ളി​ൽ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.
ക്വാ​റി​ക​ളി​ൽ ഏ​റി​യ​പ​ങ്കും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് വാ​ഹ​ന​സൗ​ക​ര്യ​മ​ട​ക്കം കി​ട്ടാ​നു​ള​ള ബു​ദ്ധി​മു​ട്ടു​മു​ണ്ട്. ക്വാ​റി​ക​ൾ ഉ​ള​ള സ്ഥ​ല​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും വെ​ള​ളം വേ​ന​ലി​ന് മു​ന്പു​ത​ന്നെ വ​റ്റി​യി​രു​ന്നു.
അ​നു​മ​തി​യോ​ടെ ന​ട​ത്തു​ന്ന​വ​യി​ൽ​നി​ന്നു​പോ​ലും പ​രി​ധി​യി​ൽ​ക്കൂ​ടു​ത​ൽ ക​ല്ല് ക​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ, മ​ല​യ​കം, പ​ള​ളി​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ച് ക്വാ​റി​ക​ളാ​ണ് ന​ിലവി​ലു​ള​ള​ത്.
അ​കി​ലാ​ണ​ത്ത് 235 ഏ​ക്ക​റി​ലാ​യി 11 ക​രി​ങ്ക​ൽ ക്വാ​റി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 2017ൽ ​ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​മാ​യി നാ​ട്ടു​കാ​ർ മു​ന്നോ​ട്ടു​വ​ന്ന​പ്പോ​ൾ എ​ല്ലാ​ത്തി​ന്‍റേയും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം.