വടക്കഞ്ചേരിയില്‌ കടകൾ അടച്ചിട്ടു പ്രതിഷേധിക്കുമെന്നു വ്യാപാരികൾ
Wednesday, June 16, 2021 12:28 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി തു​ട​ർ​ന്നാ​ൽ അ​വ​ശ്യ​വ​സ്തു വി​ല്പ​ന ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചി​ട്ട് പ്ര​തി​ക്ഷേ​ധി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും എ​ല്ലാ ക​ട​ക​ളും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണം. ഒ​ന്ന​ര മാ​സ​മാ​യി തു​റ​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.​ഇ​തി​നു​ള്ളി​ലെ സ്ഥി​തി ഇ​പ്പോ​ൾ ഏ​റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​കും. ക​ട​ക​ൾ​ക്കു​ള്ളി​ൽ ന​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നു പോ​ലും അ​നു​വ​ദി​ക്കാ​തെ എ​ല്ലാം ന​ശി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്വീ​ക​രി​ച്ച​ത്.
​മു​ഖ്യ​മ​ന്ത്രി ഒ​ന്ന് പ​റ​യും ക​ള​ക്ട​ർ മ​റ്റൊ​രു ഉ​ത്ത​ര​വി​റ​ക്കും ഇ​തി​ലൊ​ന്നി​ലും ഉ​ൾ​പ്പെ​ടാ​ത്ത വി​ധം പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് കോ​ർ ക​മ്മി​റ്റി വേ​റൊ​രു തീ​രു​മാ​നം പ​റ​യും. ഇ​തൊ​ന്നു​മ​ല്ലാ​തെ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് മ​റ്റൊ​രു രീ​തി​യി​ലാ​കും ഇ​ത്ത​ര​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച് ജ​ന​ങ്ങ​ളെ​യും വ്യാ​പാ​രി​ക​ളേ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.​ കാ​ർ​ഷി​ക നി​ർ​മ്മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​പ്പോ​ൾ പോ​ലീ​സ് അ​തി​ന് അ​നു​വ​ദി​ക്കാ​തെ എ​ല്ലാം പൂ​ട്ടി​യി​ട്ടു. ഇ​തു മൂ​ലം മ​ഴ​ക്കാ​ല​ത്തി​നു മു​ന്പ് തീ​ർ​ക്കേ​ണ്ട പ​ണി​ക​ളെ​ല്ലാം മു​ട​ങ്ങി വ​ലി​യ ന​ഷ്ട​ങ്ങ​ളാ​ണ് വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം ക​ർ​ഷ​ക​ർ​ക്കും ഉ​ണ്ടാ​ക്കി​യ​തെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പലോ​ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്പോ​ഴെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബാ​ല​മു​ര​ളി, ട്ര​ഷ​റ​ർ വി.​എ അ​ബ്ദു​ൾ ക​ലാം ആ​വ​ശ്യ​പ്പെ​ട്ടു.