വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ധ​ർ​ണ
Wednesday, June 16, 2021 12:28 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ചെ​റു​കി​ട​ക്കാ​രെ പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്കി വ​ൻ​കി​ട​ക്കാ​ർ​ക്കു മാ​ത്രം ലേ​ലം ചെ​യ്യാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ൽ ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കി പു​ന​ർ ലേ​ലം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​നു മു​ന്നി​ൽ ധ​ർ​ണ്ണ ന​ട​ത്തി. കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി​ജ​യ​ൻ, ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​മ​നോ​ജ്, ജി​ല്ല സെ​ക്ര​ട്ട​റി എം.​അ​ന​ന്ത​ൻ, ട്ര​ഷ​റ​ർ എം.​ബ​ഷീ​ർ, അ​ബ്ദു​ൾ അ​സീ​സ്, എം.​വി ദ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.