വെ​ള്ളി​യാ​ർ പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ക​ല്ലും നീ​ക്കംചെ​യ്തു
Wednesday, June 16, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ർ പു​ഴ​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ന്ന​ടി​ഞ്ഞ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് അ​ല​ന​ല്ലൂ​ർ ക​ണ്ണം​ങ്കു​ണ്ടി​ൽ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്.
ചെ​റി​യ മ​ഴ​ക്കു​പോ​ലും ക​ണ്ണം​ങ്കു​ണ്ട് കോ​സ് വേ​ക്കു മു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. ഈ ​പ്ര​ശ്നം ഒ​ഴി​വാ​ക്കാ​ൻ ഇ​വി​ടെ​യു​ള്ള ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് നാ​ട്ടു​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
തു​ട​ർ​ന്നാ​ണ് അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ച് ഇ​പ്പോ​ൾ ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡം​ഗം ആ​യി​ഷാ​ബി ആ​റാ​ട്ട്തൊ​ടി പ​റ​ഞ്ഞു.
അ​ല​ന​ല്ലൂ​രി​ൽ നി​ന്നും എ​ട​ത്ത​നാ​ട്ടു​ക​ര യി​ലേ​ക്കു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ക​ണ്ണം​ങ്കു​ണ്ട് കോ​സ് വേ ​വ​ഴി​യു​ള്ള​ത്. എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യാ​ൽ കോ​സ് വേ​ക്കു​മു​ക​ളി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത ത​ട​സ്‌​സം നി​ത്യ​സം​ഭ​വ​മാ​ണ്. ദി​വ​സ​ങ്ങ​ളോ​ള​മാ​ണ് പ​ല​പ്പോ​ഴും കോ​സ് വേ​ക്കു മു​ക​ളി​ൽ വെ​ള്ളം ക​യ​റി നി​ൽ​കു​ന്ന​ത്.
ക​ല്ലും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന​തോ​ടെ ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. കൂ​ടാ​തെ സ​മീ​പ​ത്തു​ള്ള​വ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​നും, വേ​ന​ലി​ൽ താ​ൽ​ക്കാ​ലി​ക ത​ട​യ​ണ നി​ർ​മ്മി​ച്ചാ​ൽ മ​റ്റ് ജ​ല​സേ​ച​ന​ത്തി​നും ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​കും.