വി​മു​ഖ​ത​യു​ള്ള​വ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ഉൗ​രു​ക​ളി​ൽ എഎ​സ്പി നേ​രി​ട്ടെ​ത്തി
Wednesday, June 16, 2021 12:31 AM IST
അഗളി: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ഉൗ​രു​ക​ളി​ൽ എ.​എ​സ്.​പി. പ​ദം സിം​ഗ് നേ​രി​ട്ടെ​ത്തി.
ആ​ന​ക്ക​ട്ടി എ​ഫ്.​എ​ച്ച്.​സി​യു​ടെ കീ​ഴി​ലു​ള്ള വ​ട്ടു​ല​ക്കി, ല​ക്ഷം​വീ​ട് , പു​ലി​യ​പ​തി തു​ട​ങ്ങി​യ ഉൗ​രു​ക​ളി​ലാ​ണ് ഉൗ​രു​നി​വാ​സി​ക​ളെ അ​നു​ന​യി​പ്പി​ക്കാ​നാ​യി എ.​എ​സ്. പി. ​നേ​രി​ട്ടെ​ത്തി​യ​ത്.
വാ​ക്സി​ൻ എ​ടു​ത്താ​ൽ പ​നി വ​രു​മെ​ന്നും ആ​ടും മാ​ടും മേ​ക്കാ​ൻ പോ​കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​കും തു​ട​ങ്ങി പ​ല കാ​ര​ണ​ങ്ങ​ളും പ​റ​ഞ്ഞ് ഒ​ഴി​വാ​യ ആ​ളു​ക​ളെ​യാ​ണ് എ. ​എ​സ്.​പി നേ​രി​ട്ട് ക​ണ്ടു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്. എ.​എ​സ്.​പി. നേ​രി​ട്ടെ​ത്തി​യ​തോ​ടെ വാ​ക്സി​ൻ എ​ടു​ക്കാ​മെ​ന്ന് ഉൗ​രു നി​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ൽ വാ​ക്സി​ൻ എ​ത്തി​ക്കും.
ഷോ​ള​യൂ​ർ സി.​ഐ. വി​നോ​ദ് കൃ​ഷ്ണ, അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ഭു​ദാ​സ്, ഐ.​ടി.​ഡി.​പി , ഐ.​സി.​ഡി.​എ​സ്. ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ എ.​എ​സ്.​പി.​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.