അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊരുകളി​ൽ വാ​ക്സി​നേ​ഷ​ൻ ഊർജിതം
Wednesday, June 16, 2021 12:31 AM IST
അഗളി: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ 45 വ​യ​സ്‌​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ 80 ശ​ത​മാ​നം (8000) വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജൂ​ഡ് അ​റി​യി​ച്ചു.
18 നും 44 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ 15 ശ​ത​മാ​നം(1600) ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പ്ര​മോ​ട്ട​ർ​മാ​രും ഉൗ​രു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യാ​ണ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ കൂ​ടു​ത​ൽ ന​ട​ത്തു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് ബാ​ധി​ത​രു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉൗ​രു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര ആ​വ​ശ്യ​ത്തി​നാ​യി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ നാ​ല് പു​തി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ കൂ​ടി സ്ഥാ​പി​ച്ചു.
ഷോ​ള​യൂ​ർ, ആ​ന​ക്ക​ട്ടി ഭാ​ഗ​ങ്ങ​ളി​ലെ ഉൗ​രു​ക​ളി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉൗ​രു​ക​ളി​ലെ​ത്തി വാ​ക്സി​ൻ എ​ടു​ക്കു​ന്ന​ത് തു​ട​രു​ന്ന​താ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.