ടിപിആ​ർ അ​നു​സ​രി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ല​യി​ലും തു​ട​രും
Thursday, June 17, 2021 12:32 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇന്നുമു​ത​ൽ ജി​ല്ല​യി​ലും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ 7 ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8 ശ​ത​മാ​നം വ​രെ ആ​ണെ​ങ്കി​ൽ ’കു​റ​ഞ്ഞ വ്യാ​പ​ന​മു​ള്ള​ത്’ എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ക. 8 മു​ത​ൽ ഇ​രു​പ​തു​വ​രെ ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ മി​ത​മാ​യ വ്യാ​പ​ന​മു​ള്ള പ്ര​ദേ​ശ​മാ​യി ക​ണ​ക്കാ​ക്കും. 20 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണെ​ങ്കി​ൽ അ​തി​വ്യാ​പ​ന മേ​ഖ​ല​യാ​യി ക​ണ്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. 30 ശ​ത​മാ​ന​ത്തി​ലും കൂ​ടി​യാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.

നാ​ല് ഡൊ​മി​സി​ലി​യ​റി കെ​യ​ർ
സെ​ന്‍റ​റു​ക​ൾ​ക്കുകൂ​ടി അ​നു​മ​തി

പാലക്കാട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴെ പ​റ​യു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ജി​ല്ലാ കn​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ ജി​ല്ല​യി​ലെ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം 61 ആ​യി. പ​ത്തി​രി​പ്പാ​ല മൗണ്ട് സീന പബ്ലിക് സ്കൂൾ ബോയ്സ് ഹോസ്റ്റൽ, എ​രു​ത്തേ​ന്പ​തി വണ്ണാമട ജിബിഎച്ച്എസ്സ് സ്കൂൾ, കഞ്ചിക്കോട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ, ചിറ്റിലഞ്ചേരി എംഎൻകെഎം സ്കൂൾ എന്നിവിടങ്ങളിലാണ് കെയർ സെന്‌ററുകൾ തുടങ്ങുന്നത്.