ക​ണ്ണി​യംപു​റ​ത്തു പാ​ലം ന​വീ​ക​ര​ണം തു​ട​ങ്ങി
Thursday, June 17, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം: ഷൊ​ർ​ണൂ​ർ- പാ​ല​ക്കാ​ട് റെ​യി​ൽ പാ​ത​യി​ൽ ക​ണ്ണി​യം പു​റ​ത്ത് പാ​ലം ന​വീ​ക​ര​ണം തു​ട​ങ്ങി.
നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള റ​യി​ൽ​വേ പാ​ല​മാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് പാ​ല​മാ​ക്കി​യാ​ണ് ഇ​തി​നെ ഇ​പ്പോ​ൾ മാ​റ്റി പ​റ​യു​ന്ന​ത്. 87 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന അ​പ് ലൈ​ൻ പാ​ലം ന​വീ​ക​രി​ക്കു​ന്ന​ത് നി​ല​വി​ൽ സ്റ്റീ​ൽ ഗാ​ർ​ഡ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ല​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
ഇ​തി​നാ​യു​ള്ള പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ സ്പാ​നു​ക​ളു​ടെ നി​ർ​മ്മാ​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മെ​റ്റ​ൽ യാ​ർ​ഡി​ന് സ​മീ​പം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 4.8 മീ​റ്റ​ർ വീ​തി​യു​ള്ള ര​ണ്ടു സ്പാ​നു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.
ര​ണ്ട് കോ​ണ്‍​ക്രീ​റ്റ് സ്പാ​നു​ക​ളും കു​ടി​യൊ​ചി​പ്പി​ച്ച് 24 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്. ര​ണ്ട് കോ​ണ്‍​ക്രീ​റ്റ് സ്പാ​നു​ക​ൾ നി​ർ​മ്മി​ച്ചു ക​ഴി​ഞ്ഞാ​ലു​ട​ൻ ഇ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് നി​ർ​മ്മാ​ണം തു​ട​ങ്ങും.
നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ൽ തീ​വ​ണ്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്റ്റീ​ൽ ഗ​ർ​ഡ​റു​ക​ൾ ക​ൾ മാ​റ്റി കോ​ണ്‍​ക്രീ​റ്റ് ആ​ക്കു​ന്ന​ത്. ക​ണ്ണി​യം​പു​റം തോ​ടി​ന് കു​റു​കെ ഭാ​ര​ത​പ്പു​ഴ​യു​മാ​യി ചേ​രു​ന്ന​തി​ന്ന് തൊ​ട്ട​ടു​ത്താ​ണ് ഈ ​പാ​ലം ഉ​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ണ​യ​കാ​ല​ത്തും പാ​ള​ത്തി​ന് തൊ​ട്ട​ടു​ത്ത് വ​രെ വെ​ള്ളം ക​യ​റി​യി​രു​ന്നു.
അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടി​യാ​ണ് പാ​ലം കോ​ണ്‍​ക്രീ​റ്റ് ആ​ക്കി മാ​റ്റു​ന്ന​ത്.
സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് റെ​യി​ൽ​വേ ന​ട​പ​ടി​ക​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.