പ്രതിരോധ പ്രവർത്തനത്തിനു മുൻഗണന
Thursday, June 17, 2021 12:35 AM IST
തി​രു​പ്പൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് തി​രു​പ്പൂ​ർ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ക്രാ​ന്തി കു​മാ​ർ ഭ​ട്ട് പ​റ​ഞ്ഞു.​പു​തി​യ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വി​ജ​യ​കാ​ർ​ത്തി​കേ​യ​ന് ട്രാ​ൻ​സ്ഫ​ർ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ക​മ്മീ​ഷ​ണ​റാ​യി ക്രാ​ന്തി കു​മാ​ർ ചു​മ​ത​ലേ​യ​റ്റ​ത്. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജില്ലാ ക​ളക്ട​ർ​ക്കു പ​രാ​തി ന​ൽ​കി

കോ​യ​ന്പ​ത്തൂ​ർ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തി​ലും ഫീ​സ് കെ​ട്ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ൾ, കോ​ളേ​ജു​ക​ൾ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡി.​വൈ.​എ​ഫ്.​ഐ.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​മാ​യ​തി​നാ​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ജോ​ലി​യി​ല്ലാ​തെ വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് പ​ല കോ​ളേ​ജു​ക​ളും, സ്കൂ​ളു​ക​ളും കോ​ളേ​ജു​ക​ളും ര​ക്ഷി​താ​ക്ക​ളോ​ട് എ​ക്സാം​ഫീ​സ്, സെ​മ​സ്റ്റ​ർ ഫീ​സ് എ​ന്നി​ങ്ങ​നെ ഫീ​സ് കെ​ട്ടാ​ൻ മെ​സേ​ജു​ക​ളി​ലൂ​ടെ​യും, ഫോ​ണ്‍ കോ​ളു​ക​ളി​ലൂ​ടെ​യും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ഇ​ത് വി​ദ്യാ​ർ​ത്ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും മാ​ന​സീ​ക സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​ക്കു​ന്നതായും പരാതിയില്‌ പറയുന്നു.