മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ം: ആ​ശ​ങ്ക​യോ​ടെ​ ആ​ദി​വാ​സി സ്ത്രീകൾ
Thursday, June 17, 2021 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക് ഡൗ​ണ്‍ ഇ​ള​വു​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ സ്ത്രീ​ക​ൾ കാ​ന്നു​ന്ന​ത്.

ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി മ​ദ്യ​ശാ​ല​ക​ളെ​ല്ലാം അ​ട​ച്ചി​ട്ട​പ്പോ​ൾ ആ​ദി​വാ​സി കോ​ള​നി​ക​ൾ ഉ​ൾ​പ്പെ​ടെ എ​വി​ടേ​യും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം കൈ​വ​ന്ന​താ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ടെ എ​ണ്ണം ന​ന്നേ കു​റ​ഞ്ഞു.​

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്ലാ​താ​യി. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കും അ​റു​തി വ​ന്നു. എ​വി​ടേ​യും അ​നാ​വ​ശ്യ വ​ഴ​ക്കു​ക​ളോ ത​ല്ലോ അ​ടി​പി​ടി​യോ ഇ​ല്ല. ബ​ന്ധ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന സ്ഥി​തി​യാ​യി.​

വ​ന​വി​ഭ​വ​ങ്ങ​ളി​ലൂ​ടെ കി​ട്ടു​ന്ന പ​ണം നാ​ളെ​ക്കാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ചി​ന്ത ആ​ദി​വാ​സി​ക​ളി​ലും ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി.​മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു പൂ​ട്ടി​യ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​ച്ചി​രു​ന്ന​ത് വീ​ടു​ക​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി​രു​ന്നു.

കോ​വി​ഡ് വൈ​റ​സ് അ​ങ്ങ​നെ​യെ​ങ്കി​ലും വ​ലി​യ ആ​ശ്വാ
​സ​മാ​യെ​ന്നാ​ണ് സ്ത്രീ​ക​ൾ പ​റ​യു​ന്ന​ത്.​

അ​ത​ല്ലെ​ങ്കി​ൽ കി​ട്ടു​ന്ന പ​ണം മു​ഴു​വ​ൻ മ​ദ്യ​ശാ​ല​ക​ളി​ൽ പോ​യി ലി​റ്റ​ർ ക​ണ​ക്കി​ന് മ​ദ്യം വാ​ങ്ങി കു​ടി​ച്ച് ആ​രോ​ഗ്യ​വും ബ​ന്ധ​ങ്ങ​ളും ത​ക​രു​ന്ന സ്ഥി​തി​യാ​യി​രു​ന്നെ​ന്ന് സ്ത്രീ​ക​ൾ പ​റ​യു​ന്നു.​ഉ​ൾ​ക്കാ​ടു​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ഉ​ണ്ടാ​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ൾ മ​ദ്യാ​സ​ക്തി മൂ​ത്ത് കി​ട്ടു​ന്ന വി​ല​ക്ക് വി​ൽ​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.

കോ​ള​നി​ക്കാ​ർ ത​മ്മി​ലു​ള്ള വ​ഴ​ക്കു​ക​ളു​ടെ​യെ​ല്ലാം വി​ല്ല​ൻ റോ​ളി​ൽ മ​ദ്യ​പാ​നം ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. ഒ​രു വ​ർ​ഷം മു​ന്പ് ക​ട​പ്പാ​റ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ലെ വി​ല്ല​നും മ​ദ്യം ത​ന്നെ​യാ​യി​രു​ന്നു.

നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലും അ​മി​ത മ​ദ്യ​പാ​നം കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഉ​ൾ​ക്കാ​ടു​ക​ളി​ൽ പോ​കു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് മ​ദ്യം എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

2019 സെ​പ്റ്റം​ബ​റി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു് ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ സ്ത്രീ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം പു​രു​ഷ​ൻ​മാ​രു​ടെ മ​ദ്യ​പാ​ന​ത്തി​നെ​തി​രെ എ​ന്തെ​ന്തി​ലു​മൊ​ക്കെ ചെ​യ്തെ​പ​റ്റു എ​ന്ന നി​ല​പാ​ടാ​ണ് സ്ത്രീ​ക​ൾ സ്വീ​ക​രി​ച്ച​ത്.

അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടോ വാ​ഹ​നം എ​ഞ്ഞാ​വു​ന്ന വ​ഴി​യോ ഇ​ല്ലാ​തി​രു​ന്നി​ട്ടും പു​രു​ഷ​ൻ​മാ​രു​ടെ മ​ദ്യ​പാ​ന​ത്തി​ലാ​യി​രു​ന്നു സ്ത്രീ​ക​ളു​ടെ ഉ​ൽ​ക്ക​ണ്ഠ. ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ​യും മ​റ്റും മ​ദ്യ​പാ​നം മൂ​ലം അ​ത്ര​യേ​റെ ദു​രി​ത​ത്തി​ലാ​ണ് സ്ത്രീ​ക​ൾ ക​ഴി​യു​ന്ന​തെ​ന്ന് വ്യ​ക്തം.

മ​ദ്യം വി​റ്റ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലെ​ത്തു​ന്ന പ​ണ​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും സ​മൂ​ഹ​ത്തി​ലെ ഇ​ത്ത​രം പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​താ​ണ്. ഇ​ങ്ങ​നെ സ്വ​രൂ​പി​ക്കു​ന്ന പ​ണം പി​ന്നീ​ട് ഇ​വ​ർ​ക്ക് എ​പ്പോ​ഴെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ളാ​യി ന​ൽ​കു​ന്ന​തി​ലെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​വും സ്ത്രീ​ക​ൾ ചോ​ദ്യം ചെ​യ്യു​ന്നു.