ഉദ്ഘാടന വേദിക്കു സമീപം മുദ്രാവാക്യം മുഴക്കിയ പതിനൊന്നു പേർ അറസ്റ്റിൽ
Friday, June 18, 2021 12:52 AM IST
ചി​റ്റൂ​ർ: പ്ലാ​ച്ചി​മ​ട​യി​ൽ സി​എ​ഫ്എ​ൽ​ടി​സി ഉ​ദ്ഘാ​ട​ന വേ​ദി​ക്ക് സ​മീ​പം അ​നു​മതി​യി​ല്ലാ​തെ​യെ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പ​തി​നൊ​ന്നു പേ​രെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
പ്ലാ​ച്ചി​മ​ട കോ​ള​വി​രു​ദ്ധ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ (63), വി​ജ​യ​ൻ അ​ന്പ​ല​ക്കാ​ട്(55), ക​ല്ലേ​ക്കാ​ട് സു​ധീ​ർ (45), ഒ​ല​വ​ക്കോ​ട് ശി​വ​ൻ (48), പ്ലാ​ച്ച​മ​ട വി​ജ​യ​ന​ഗ​ർ കോ​ള​നി സെ​യ്തു മു​ഹ​മ്മ​ദ് (52), മു​ത​ല​മ​ട വ​ലി​യ​ച​ള്ള വി.​പി.​നി​ജാ​മു​ദീ​ൻ (58), ശ്രീ​ധ​ര​ൻ ക​ല്ലു​ർ (66), മാ​ങ്കാ​വ് ഗി​രീ​ഷ് കു​മാ​ർ (47), മ​ണി​ക്കു​ള​ന്പ് ത​ങ്ക​വേ​ലു (45), എ​ല്ല​ക്കാ​ട് രാ​മ​കൃ​ഷ്ണ​ൻ (43), മി​നാ​ക്ഷി​പു​രം പെ​രി​യ​സ്വാ​മി (37) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45 ന് ​പ്ലാ​ച്ചി​മ​ട കോ​ള​ക്ക ന്പ​നി കോ​ന്പൗ​ണ്ടി​ന​ക​ത്തു വെ​ച്ചാ​യി​രു ന്നു ​പ​തി​നൊ​ന്നു പേ​രും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. കൊ​ക്കോ കോ​ള ക​ന്പ​നി ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി ക​ന്പ​നി ക്ക​ക​ത്ത് എ​ത്തി​യ​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ്ഘാ​ട​ന സ്ഥ​ല​ത്ത് ക​ന​ത്ത പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​രു​ന്നു.