ദേ​ശീ​യ സാ​ന്പി​ൾ സ​ർ​വേ: ഗൃ​ഹ​സ​ന്ദ​ർ​ശ​നം നാളെ മു​ത​ൽ പു​ന​രാ​രം​ഭി​ക്കും
Sunday, June 20, 2021 2:43 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ വി​വി​ധ ദേ​ശീ​യ സാ​ന്പി​ൾ സ​ർ​വ്വേ​ക​ൾ​ക്കാ​യു​ള്ള ഗൃ​ഹ​സ​ന്ദ​ർ​ശ​നം നാളെമു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ എ​ഫ്.​മു​ഹ​മ്മ​ദ് യാ​സി​ർ അ​റി​യി​ച്ചു. സ​ർ​വ്വേ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി വി​വ​ര​മ​റി​യി​ക്കും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്. കാ​റ്റ​ഗ​റി സി, ​ഡി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വ്വേ ഉ​ട​ൻ തു​ട​ങ്ങി​ല്ല. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ ടെ​ലി​ഫോ​ണ്‍ വി​വ​ര​ശേ​ഖ​ര​ണം തു​ട​രും. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​സം​ഘ​ടി​ത മേ​ഖ​ല, തൊ​ഴി​ൽ, വി​ല​നി​ല​വാ​രം തു​ട​ങ്ങി​യ​വ​യെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​ക്ക് ന​യ രൂ​പീ​ക​ര​ണ​ത്തി​ന് വ​ള​രെ പ്രാ​ധാ​ന്യ​മാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​വ്വേ ക​ഴി​ഞ്ഞ​മാ​സം പു​ന​രാ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ൽ നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് ജാ​ഗ്ര​ത​യോ​ടെ​യും മു​ൻ​ക​രു​ത​ലോ​ടെ​യും ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ഡ​യ​റ​ക്ട​ർ എ​ഫ്.​മു​ഹ​മ്മ​ദ് യാ​സി​ർ അ​റി​യി​ച്ചു.