വാ​നോ​ള​മു​യ​രാം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Sunday, June 20, 2021 2:46 AM IST
അ​ഗ​ളി : സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം അ​ഗ​ളി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ താ​ര​ക​ക്കൂ​ട്ടം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് വാ​നോ​ള​മു​യ​രാം എ​ന്ന വാ​യ​നാ​ദി​ന പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
അ​ഗ​ളി ബി​ആ​ർ​സി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഡി​നേ​റ്റ​ർ സി.​പി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ സ​ന്തോ​ഷ് പാ​റ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ കെ.​ടി ഭ​ക്ത ഗി​രീ​ഷ് അ​ബ്ദു​ൽ​ക​രീം പ​ടു​കു​ണ്ടി​ൽ നി​തീ​ഷ്.​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ ഡി​ജി​റ്റ​ൽ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു. അ​ക്ഷ​ര മ​രം നി​ർ​മ്മാ​ണം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സാ​ഹി​ത്യ​കാ​രന്മാ​രു​ടെ​യും ക​വി​ക​ളു​ടെ​യും ചി​ത്ര ശേ​ഖ​ര​ണം തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ങ്കാ​ളി​ത്തം കൊ​ണ്ടും കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണ മി​ക​വ് കൊ​ണ്ടും വാ​നോ​ള​മു​യ​രാം പ​രി​പാ​ടി മി​ക​ച്ച​താ​യി.