വി​ല​വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധ ധ​ർ​ണ
Sunday, June 20, 2021 2:46 AM IST
കു​മ​ര​ന്പ​ത്തൂ​ർ: മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന കാ​ലം മു​ത​ൽ പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡോ​യി​ൽ വി​ല​യ്ക്കു അ​നു​സൃ​ത​മാ​യി പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​യേ​ണ്ട​താ​ണ.് എ​ന്നാ​ൽ ബാ​ര​ലി​ന് 100 രൂ​പ​യും 75 രൂ​പ​യും 50 രൂ​പ​യും മ​റ്റും ആ​യി കു​റ​ഞ്ഞ​പ്പോ​ഴും പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​ന്ത്യ​യി​ൽ കാ​ണാ​നാ​യ​ത്. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​മി​ത​മാ​യ എ​ക്സൈ​സ് ഡ്യൂ​ട്ടി ആ​ണ് ഇ​തി​ന് കാ​ര​ണം.
കോ​വി​ഡ് 19 മൂ​ലം രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​വും വ​രു​മാ​ന​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഓ​രോ ദി​വ​സ​വും വി​ല വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ത്തെ പ​രി​ഭ്രാ​ന്തി​യി​ൽ ആ​ക്കു​ന്നു. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വി​ല​വ​ർ​ധ​ന ത​ട​യ​ണ​മെ​ന്നും എ​ക്സൈ​സ് തീ​രു​വ എ​ടു​ത്തു​ക​ള​യ​ണം എ​ന്നും വി​ല കു​റ​യ്ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ജോ​സ​ഫ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ൽ മു​ന്പി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സ്റ്റാ​ൻ​ലി വാ​ഗ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​റി​യ​ക് അ​ഗ​സ്റ്റ്യ​ൻ, അ​ല​ക്സ് പ​കു​ത്ത മ​ല​യി​ൽ, ജോ​ണ്‍ മ​ത്താ​യി, അ​ഡ്വ. ശ​ര​ത് ജോ​സ്, റെ​യി​ൻ​ബോ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.