ശിങ്കംപാറ ഊരിൽ ഭ​ക്ഷ്യ കി​റ്റു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​രു​ന്നും വി​ത​ര​ണംചെ​യ്തു
Monday, June 21, 2021 12:28 AM IST
അ​ഗ​ളി :ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​തി വി​ദൂ​ര​ത്തി​ലു​ള്ള​തും ഏ​ക മു​ടു​ക സ​ങ്കേ​ത​വു​മാ​യ ശി​ങ്കം​പാ​റ ഉൗ​രി​ൽ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ജീ​വ​നാ​ക്കാ​രു​ടെ പാ​തി ശ​ന്പ​ളം സ്വ​രു​ക്കൂ​ട്ടി​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ശി​ങ്കം​പാ​റ ഉൗ​ര് നി​വാ​സി​ക​ൾ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​ത്തി​ലാ​ണെ​ന്ന് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ശി​ങ്കം​പാ​റ​യി​ലെ​ത്തി​യ​ത്.
38 കു​ടും​ബ​ങ്ങ​ളി​ലാ​യി 96 പേ​രാ​ണ് ശി​ങ്കം​പാ​റ​യി​ല​ധി​വ​സി​ക്കു​ന്ന​ത് . ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത 3 കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​മാ​യി മൊ​ബൈ​ൽ ഫോ​ണും ന​ൽ​കി. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മ​ട​ങ്ങു​ന്ന 3 കി​റ്റു​ക​ൾ വീ​ത​മാ​ണ് ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​മ​മൂ​ർ​ത്തി കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.