ഷോക്കേറ്റു മരിച്ച മ​രു​ത​രാ​ജി​നു ക​ണ്ണീ​രോ​ടെ വി​ട
Monday, June 21, 2021 12:28 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം പെ​രു​മേ​ട്ടി​ൽ ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റു മ​ര​ണ​പ്പെ​ട്ട വൈ​ദ്യു​തി വ​കു​പ്പു ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രു​ത​രാ​ജി​ന് ഇ​ന്ന​ലെ വ​ൻ ജ​നാ​വ​ലി ക​ണ്ണീ​രോ​ട് വി​ട ന​ൽ​കി.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സി​ൽ പു​തു​ശ്ശേ​രി എ​ടു​പ്പു​കു​ളം ത​റ​വാ​ട്ടു വീ​ട്ടി​ൽ 10.45ന് ​പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ച്ചു. ഫ​യ​ർ ഫോ​ഴ്സ്, വൈ​ദ്യു​തി വ​കു​പ്പ,് സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് മ​റ്റും ജ​ന​പ്ര​തി​നി​ധി​ക​ളും മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്തു​ക​ൾ വെ​ച്ച് ആ​ദ​രാ​ജ്ഞ​ലി​ക​ൾ സ​മ​ർ​പ്പി​ച്ചു.
പ​തി​നൊ​ന്ന​ര​യോ​ടെ ക​ഞ്ചി​ക്കോ​ട് വാ​ത​ക ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച് സം​സ്ക്കാ​രം ന​ട​ത്തി. വൈ​ദ്യു​തി വ​കു​പ്പ് ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​ർ രാ​ജീ​വ് അ​സി.​എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ രാ​ജേ​ഷ്, ത​ത്ത​മം​ഗ​ലം സെ​ക്ഷ​ഷ​ൻ അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്, ക​ഞ്ചി​ക്കോ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​സ്ടി​ഒ എ​ൻ.​കെ.​ഷാ​ജി കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ബീ​ക്ക്, സു​ഭാ​ഷ്, സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റു വാ​ർ​ഡ​ൻ സ​ജി​ത്ത് മു​ത​ല​മ​ട, ചി​റ്റൂ​ർ ഡി​ഫ​ൻ​സ് ഡെ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ സ​നു എം.​സ​നോ​ജ്, പാ​ല​ക്കാ​ട് യു​ണി​റ്റ് പോ​സ്റ്റ് വാ​ർ​ഡ​ൻ വി​ജ​യ​ൻ സഹജീവനക്കാർ മു​ത​ദേ​ഹ​ത്തി​ൽ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു.