നി​ർ​മാണ​ത്തി​ലെ അ​പാ​ക​ത മ​റ​ച്ചു​വയ്​ക്കാ​ൻ മ​ണ​ൽ​ചാ​ക്കു​ കൊ​ണ്ടൊ​രു മ​തി​ൽ
Monday, June 21, 2021 12:32 AM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത മ​റ​ച്ചു​വെ​ക്കാ​ൻ മ​ണ​ൽ​ചാ​ക്കു​കൊ​ണ്ടൊ​രു മ​തി​ൽ.
നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന ക​രി​ന്പ പ​ന​യ​ന്പാ​ട​ത്താ​ണ് മ​ഴ​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് ത​ട​യാ​ൻ നി​ർ​മ്മാ​ണ ക​ന്പ​നി അ​ധി​കാ​രി​ക​ൾ മ​ണ്‍​ൽ​ചാ​ക്ക് നി​ര​ത്തി മ​തി​ൽ തീ​ർ​ത്ത് ച​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും ’റ’ ​പോ​ലെ അ​പ​ക​ട​വ​ള​വു​മു​ള്ള ഈ ​ഭാ​ഗ​ത്ത് മ​ഴ പെ​യ്താ​ൽ നി​മി​ഷ നേ​രം കൊ​ണ്ട് വെ​ള്ളം​കു​ത്തി​യൊ​ലി​ച്ച് റോ​ഡ് ത​ക​രു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.
പു​തി​യ റോ​ഡ് നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ ഈ ​ആ​വ​ശ്യം പ​ല​ത​വ​ണ ഉ​ന്ന​യി​ച്ചി​ട്ടും അ​ധി​കാ​രി​ക​ളോ നി​ർ​മാ​ണ ക​ന്പ​നി​യോ ചെ​വി​ക്കൊ​ള്ളാ​ൻ ത​യ്യാ​റാ​യി​ല്ല.. ത​ൽ​ഫ​ല​മാ​യി ഇ​വി​ടെ ഉ​ണ്ടാ​യ അ​പ​ക​ട പ​ര​ന്പ​ര​യി​ൽ ര​ണ്ട് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​ര​വ​ധി​പേ​ർ​ക്ക് അ​വ​യ​വ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടും മ​റ്റു​മാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലു​മാ​ണ്. 47 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള പു​തി​യ റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ൽ നി​ര​വ​ധി​യാ​യ ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ചു എ​ങ്കി​ലും ഇ​തി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി വി​ടു​ന്ന​തി​നാ​വ​ശ്യ​മാ​യി 94 കി​ലോ​മീ​റ്റ​ർ അ​ഴു​ക്കു​ചാ​ൽ വേ​ണ്ടി​ട​ത്ത് 16 കി​ലോ​മീ​റ്റ​ർ ദൂ​രം അ​ഴു​ക്കു​ചാ​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് അ​നു​മ​തി മാ​ത്ര​മേ നി​ർ​മാ​ണ ക​ന്പ​നി​ക്ക് ന​ല്കി​യി​ട്ടു​ള്ളൂ.
കു​ത്ത​നെ ഇ​റ​ക്ക​വും കൊ​ടും വ​ള​വു​മു​ള്ള ഈ ​ഭാ​ഗ​ത്ത് ഇ​രു വ​ശ​ത്തും അ​ഴു​ക്കു ചാ​ൽ നി​ർ​മി​ച്ച് റോ​ഡ് ഒ​രേ പോ​ലെ നി​ർ​മി​ക്കു​ന്ന​തി​ന് പ​ക​രം ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​ത്രം ച​രി​ച്ച് റോ​ഡ് നി​ർ​മ്മി​ച്ച​തും അ​പ​ക​ട കാ​ര​ണ​മാ​ണ്.
റോ​ഡ് ഉ​യ​ർ​ത്തി​യ മ​റു ഭാ​ഗ​ത്ത് ക​ട​ക​ൾ​ക്ക് മു​ന്നി​ൽ മ​ണ്ണ് തി​ട്ട​യാ​യി നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും ചെ​യ്യു​ന്നു. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ മ​ഴ​ക്കാ​ലം ക​ഴി​യു​ന്പോ​ൾ റോ​ഡ് മു​ഴു​വ​ൻ കു​ത്തി​യൊ​ലി​ച്ച് പൂ​ർ​ണ്ണ​മാ​യും ത​ക​രും.
ഒ​രു ചെ​റി​യ ചാ​റ്റ​ൽ മ​ഴ വ​ന്നാ​ൽ ഇ​വി​ടു​ത്തു​കാ​രു​ടെ മ​ന​സ്‌​സി​ൽ തീ​യാ​ണ്. രാ​ത്രി റോ​ഡി​ൽ ശ​ബ്ദ​മു​ണ്ടാ​യ​ൽ ഞെ​ട്ടി ഉ​ണ​രു​ക​യു​മാ​ണ്...
അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡ് ഇ​രു​വ​ശ​ത്തും അ​ഴു​ക്ക് ചാ​ലോ​ടു​കൂ​ടി ച​രി​വി​ല്ലാ​തെ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന്യാ​യ​മാ​ണ്. നി​ര​വ​ധി മീ​റ്റിം​ഗു​ക​ളും വി​ദ​ഗ്ധ സ​മി​തി​യു​ടെ സ​ന്ദ​ർ​ശ​ന​വും ന​ട​ന്നു എ​ങ്കി​ലും യാ​തൊ​രു പ​രി​ഹാ​ര​വും ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ എ​സ്റ്റി​മേ​റ്റ് പു​നഃ​ക്ര​മീ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടൂ.