പുതുനഗരത്തു കോ​വി​ഡ് പ്ര​തി​രോ​ധം ക​ര​ശ​ന​മാ​ക്കാൻ തീരുമാനം
Tuesday, July 6, 2021 12:07 AM IST
പു​തു​ന​ഗ​രം: കോ​വി​ഡ് വ്യാ​പ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ന​ദീ​റാ ഇ​സ്മ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ചേ​ർ​ന്നു നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ , മീ​ഞ്ച​ന്ത തൊ​ഴി​ലാ​ളി ക​ൾ ,ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കോ ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നു തി​രു​മാ​നി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​.വി​.ജ​ലീ​ൽ ,യു ​ശാ​ന്ത​കു​മാ​ര​ൻ ,പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് കു​മാ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​ബി ജി​ഷ ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട ശ​ര​വ​ണ​ൻ .എ​സ് എ​ച്ച് ഒ ​ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​ൻ , വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ.​എം.​അ​ബ്ദു​ൾ ഖ​ഫു​ർ, സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൾ​ഹ​ക്കിം പ്ര​സം​ഗി​ച്ചു.