നാ​ട് ഒ​ന്നി​ച്ച​പ്പോ​ൾ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​ം
Thursday, July 29, 2021 12:19 AM IST
ക​ല്ല​ടി​ക്കോ​ട്: മ​ണ്ണി​ൻ​കാ​ട് റോ​ഡി​ൽ നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് നാ​ട് ഒ​ന്നി​ച്ച​തോ​ടെ പ​രി​ഹാ​ര​മാ​യി. കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന കാ​ഞ്ഞി​ക്കു​ളം-​മ​ണ്ണി​ൻ​കാ​ട് റോ​ഡി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട്.
ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ഗ്രാ​മീ​ണ​റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള വെ​ള്ള​ക്കെ​ട്ട് താ​ണ്ടി​യാ​ണ് പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം വീ​ട്ടു​കാ​ർ പോ​യി​രു​ന്ന​ത്.
പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
മ​ണ്ണി​ൻ​കാ​ട് രൂ​പ​വ​ത്ക​രി​ച്ച ഗ്രാ​മ​ദീ​പം പൗ​ര​സ​മി​തി ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും ചേ​ർ​ന്ന് റോ​ഡ​രി​കി​ലാ​യി ചെ​റി​യ ചാ​ലെ​ടു​ത്ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്കി.
കെ​ട്ടി​നി​ന്ന ചെ​ളി നീ​ക്കി. പൗ​ര​സ​മി​തി സെ​ക്ര​ട്ട​റി എം.​മ​ണി​ക​ണ്ഠ​ൻ, സ​മി​തി അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ, എം.​ച​ന്ദ്ര​ൻ, ജേ​ക്ക​ബ് ജോ​സ​ഫ്, എം.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.