കോ​ട്ട​മ​ല ഉൗ​രി​ൽ ഭീതിപരത്തി കാ​ട്ടാ​നയിറങ്ങി; തുരത്തി
Thursday, July 29, 2021 11:59 PM IST
അ​ഗ​ളി: കോ​ട്ട​മ​ല ഉൗ​രി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടാ​ന എ​ത്തി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ഉൗ​രു പ​രി​സ​ര​ത്തു ഒ​റ്റ​യാ​നെ​ത്തി​യ​ത്. അ​ഗ​ളി​യി​ൽ നി​ന്ന് കാ​ട്ടാ​ന ദ്രു​ത ക​ർ​മ്മ​സേ​ന​യെ​ത്തി ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി.

കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ൽപ്പാ​ല​ങ്ങ​ൾ
അ​പ​ക​ടാ​വ​സ്ഥ​യി​ൽ

ശ്രീ​കൃ​ഷ്ണ​പു​രം:​ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഇ​ട​തു ക​നാ​ലി​ന് കു​റു​കെ​യു​ള്ള ക​നാ​ൽ പാ​ല​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ.40 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ചെ​റു​തും വ​ലു​തു​മാ​യ 100ല​ധി​കം പാ​ല​ങ്ങ​ളാ​ണ് ഏ​തു​സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്.​പാ​ല​ങ്ങ​ൾ പു​തു​ക്കി​പ്പ​ണി​യാ​നോ,അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നോ അ​ധി​കാ​രി​ക​ൾ ഇ​തു​വ​രെ​യാ​യും ത​യ്യാ​റാ​വാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കുന്നുണ്ട്.
1980 കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഇ​ട​തു ക​നാ​ൽ നി​ർ​മ്മി​ച്ച​ത്.​ക​നാ​ൽ നി​ർ​മ്മി​ക്കു​ന്ന​തോ​ടൊ​പ്പം നൂ​റി​ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ന​ട​ന്നു.​ഈ പാ​ല​ങ്ങ​ളാ​ണ് ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ചി​ല പാ​ല​ങ്ങ​ൾ ഇ​തി​നോ​ട​കം​ത​ന്നെ നി​ലം​പൊ​ത്തി​യി​ട്ടു​മു​ണ്ട്.​
ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് തി​രു​വാ​ഴി​യോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ..​പി സ്കൂ​ളി​നും, മ​ന്ന​ത്ത് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലും ഇ​ട​യി​ലു​ള്ള ക​നാ​ൽ പാ​ലം ത​ള​ർ​ന്നു വീ​ണെ​ങ്കി​ലും ഇ​തു​വ​രെ​യാ​യും പാ​ലം പു​തു​ക്കി പ​ണി​യാ​നോ, പു​ന​ർ നി​ർ​മ്മി​ക്കാ​നോ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ല.