പു​തൂ​രി​ൽ സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സിന്‍റെ ശു​ചി​ത്വ​യ​ജ്ഞത്തിനു തുടക്കം
Thursday, July 29, 2021 11:59 PM IST
അ​ഗ​ളി : പു​തൂ​ർ ഗ​വ​. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്പൂ​ർ​ണ ശു​ചി​ത്വ സം​ര​ക്ഷ​ണ​യ​ജ്ഞ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​പ​രി​പാ​ടി​യും തു​ട​ങ്ങി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ​രി​ശീ​ല​ന ക്ലാ​സും ന​ട​ത്തി.
ഫ്ലോ​ർ ക്ളീ​ന​ർ, ഫീ​നോ​യി​ൽ, ഹാ​ൻ​ഡ് വാ​ഷ്, ലി​ക്വി​ഡ് സോ​പ്പ്, ക്ലോ​സ​റ്റ് ക്ലീ​ന​ർ, ഹൈ​ടെ​ക് വാ​ഷിം​ഗ് പൗ​ഡ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. സ്കൂ​ളി​ലെ പ്ല​സ്ടു വി​ഭാ​ഗം കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​യ പി.​ടി.​ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വാ​ണി, സ്വ​ർ​ണ​ഗ​ദ്ദാ, ഉ​മ്മ​ത്താം​പ​ടി, ദൊ​ടു​ഗ​ട്ടി തു​ട​ങ്ങി​യ ഉൗ​രു​ക​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഉൗ​രു​ക​ളി​ലും ഉ​ത്പ​ന്ന​ങ്ങ​ൾ സൗ​ജ​ന്യ വി​ത​ര​ണം ന​ട​ത്തി സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എ​സ്പി​സി വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു.​
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ന്ന ച​ട​ങ്ങ് പു​തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ.​വി​നീ​ത് തി​ല​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ബി.​പ്ര​സാ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് ട്രൈ​ന​ർ ടി.​സ​ത്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നീ​ഷ് സ​ദാ​ശി​വ​ൻ, അ​ധ്യാ​പ​ക​രാ​യ പി​ടി ബൈ​ജു, ഇ ​സ​മീ​ർ, എ​സ്പി​സി കേ​ഡ​റ്റു​ക​ളാ​യ ശ​ബ​രി​നാ​ഥ​ൻ, സ്വാ​തി, അ​മ​ൽ, പ്രീ​ത, ബി​ന്ദു, വി​നീ​ത, ശ്രീ​ല​ക്ഷ്മി, അ​ഷി​ഖാ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.