കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ അ​ട്ട​പ്പാ​ടി​യ്ക്കു സമ്മാനിച്ച് പിഎസ്എസ്പി
Friday, July 30, 2021 12:01 AM IST
പാ​ല​ക്കാ​ട് : കാ​രി​ത്താ​സ് ജ​ർ​മ്മ​നി​യു​ടെ പൂ​ർ​ണ്ണ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കാ​രി​ത്താ​സ് ഇ​ന്ത്യ പാ​ല​ക്കാ​ട് രൂ​പ​ത​യ്ക്ക് ന​ൽ​കി​യ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി കൂ​ക്കം​പാ​ള​യം സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചു.
പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ വെ​ഞ്ച​രി​ക്കു​ക​യും ആ​ശു​പ​ത്രി​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.
ഭാ​ര​ത ക​ത്തോ​ലി​ക്ക​സ​ഭ​യു​ടെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഖ​മാ​യ കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ കോ​വി​ഡ് കാ​ല​ത്തെ സ​ന്ദ​ർ​ഭോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ മാ​തൃ​കാ​പ​ര​മെ​ന്നും ഈ ​സം​വി​ധാ​നം ധാ​രാ​ളം രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​ക​ട്ടെ​യെ​ന്നും പി​താ​വ് ആ​ശം​സി​ച്ചു. ആ​ശു​പ​ത്രി​യ്ക്കു​വേ​ണ്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​വ സി.​സി​ദ്ധി സി​എം​സി, മ​ദ​ർ സു​പ്പീ​രി​യ​ർ റ​വ സി.​പ്രി​യ സി​എം​സി എ​ന്നി​വ​ർ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ താ​വ​ളം ഫൊ​റോ​ന വി​കാ​രി റ​വ ഫാ.​ജോ​മി​സ് കൊ​ട​ക​ശ്ശേ​രി​ൽ, പി.​എ​സ്എ​സ്പി ഡ​യ​റ​ക്ട​ർ ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി, അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​അ​ൻ​സ​ൻ കൊ​ച്ച​റ​യ്ക്ക​ൽ, മൂ​ന്നാം വാ​ർ​ഡ് മെ​ന്പ​ർ ബി​ന്ദു, നാ​ലാം വാ​ർ​ഡ് മെ​ന്പ​ർ അ​ല്ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കാ​രി​ത്താ​സ് ഇ​ന്ത്യ​യ്ക്കു വേ​ണ്ടി പീ​പ്പി​ൾ​സ് സ​ർ​വ്വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ സം​വി​ധാ​നം സൗ​ജ​ന്യ​മാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ഡ്മി​നി​സ്ടേ​റ്റ​ർ അ​റി​യി​ച്ചു.