മ​ന്ത്രി​സ​ഭ​യി​ൽനി​ന്നും പു​റ​ത്താ​ക്കാ​ൻ ഹി​ഡ​ൻ അ​ജണ്ടയെന്നു ആരോപണം
Friday, July 30, 2021 12:01 AM IST
പാ​ല​ക്കാ​ട് : മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ഹി​ഡ​ൻ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​പി.​അ​ബ്ദു​ൾ വ​ഹാ​ബും മ​റ്റ് ആ​റു​പേ​രും ന​ട​ത്തു​ന്ന​തെ​ന്ന് ഐ​എ​ൻ​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് അ​ലി വ​ല്ല​പ്പു​ഴ. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യും മ​ണ്ഡലം ക​മ്മി​റ്റി​ക​ളും ഒൗ​ദ്യോ​ഗി​ക നേ​തൃ​ത്വ​ത്തി​നൊ​പ്പ​മാ​ണെ​ന്നും അ​ഷ​റ​ഫ​ലി വ​ല്ല​പ്പു​ഴ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു.
കൊ​ച്ചി​യി​ൽ ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് വി​ളി​ച്ചു കൂ​ട്ടി​യ​ത് എ.​പി.​അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ്. യോ​ഗം നി​യ​ന്ത്രി​ക്കേ​ണ്ട വ​ഹാ​ബ് യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി, പാ​ർ​ട്ടി ശ​ത്രു​ക്ക​ളു​ടെ കെ​ണി​യി​ൽ വ​ഹാ​ബും കൂ​ട്ട​രും പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണ് കൊ​ച്ചി​യി​ൽ ന​ട​ന്ന തെ​രി​വു യു​ദ്ധം. പാ​ർ​ട്ടി പി​ള​ർ​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ​മ​ല്ല പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യും കീ​ഴ്ഘ​ട​ക​ങ്ങ​ളും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള ഒൗ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണെ​ന്നും അ​ഷ​റ​ഫ​ലി​വ​ല്ല​പ്പു​ഴ പ​റ​ഞ്ഞു. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​സീ​സ് പ​രു​ത്തി​പ്ര, ബ​ഷീ​ർ ഒ​റ്റ​പ്പാ​ലം, ഹ​ക്കീം പാ​ല​ക്കാ​ട്, ക​മ​റു​ദ്ദീ​ൻ കെ.​എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.