തരിശിട്ട് 54 ഹെ​ക്ട​ർ പാ​ട​ശേ​ഖ​രം
Friday, July 30, 2021 12:03 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തും അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലു​മാ​യി കൃ​ഷി​യോ​ഗ്യ​മ​ല്ലാ​തെ​യാ​യി 54 ഹെ​ക്ട​ർ പാ​ട​ശേ​ഖ​രം. 54 ഹെ​ക്ട​ർ വ​രു​ന്ന ത​രി​ശ് ഭൂ​മി​യി​ൽ കൃ​ഷി ഇ​റ​ക്കാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ങ്കി​ലും മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ ത​ട​സ​മാ​വു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ 25 ഹെ​ക്ട​ർ സ്ഥ​ല​വും അ​ന്പ​ല​പ്പാ​റ​യി​ൽ 29 ഹെ​ക്ട​റു​മാ​ണ് ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന​ത്.
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും മ​യി​ലു​ക​ളു​ടെ​യും ശ​ല്യ​വും വെ​ള്ള​മി​ല്ലാ​ത്ത പ്ര​ശ്ന​വു​മാ​ണ് കൃ​ഷി​ഭൂ​മി ത​രി​ശി​ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ ത​രി​ശ് കി​ട​ക്കു​ന്ന ഭൂ​മി​യും കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം കൃ​ഷി​ഭ​വ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ത​രി​ശാ​യി​ക്കി​ട​ന്നി​രു​ന്ന 80 ഹെ​ക്ട​ർ സ്ഥ​ല​ത്തി​ന്‍റെ പ​കു​തി​യി​ല​ധി​കം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. ഈ ​വ​ർ​ഷം 16 ഹെ​ക്ട​ർ ത​രി​ശു​ഭൂ​മി കൂ​ടി കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​തി​ൽ ഒ​ന്നാം​വി​ള​യി​ൽ അ​ഞ്ച് ഹെ​ക്ട​ർ സ്ഥ​ലം കൃ​ഷി​ക്കൊ​രു​ക്കി. ബാ​ക്കി സ്ഥ​ല​ത്ത് ര​ണ്ടാം വി​ള​യി​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 132 ഹെ​ക്ട​റി​ലാ​ണ് ഒ​ന്നാം​വി​ള ഇ​റ​ക്കി​യി​ട്ടു​ള്ള​ത്.
ര​ണ്ടാം​വി​ള 300 ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്പ​ല​പ്പാ​റ​യി​ൽ 20 ഹെ​ക്ട​റി​ല​ധി​കം ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാം വി​ള​യി​ലാ​ണ് കൂ​ടു​ത​ൽ കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഒ​ന്നാം​വി​ള​യി​ൽ ഇ​ത്ത​വ​ണ 236 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്. ര​ണ്ടാം​വി​ള 519 ഹെ​ക്ട​റാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 69 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കൂ​ടു​ത​ൽ കൃ​ഷി​യി​റ​ക്കു​ന്ന​ത്. ത​രി​ശു​ഭൂ​മി​യി​ല​ട​ക്ക​മാ​ണ് ര​ണ്ടാം​വി​ള കൃ​ഷി​യെ​ന്ന് അ​ന്പ​ല​പ്പാ​റ കൃ​ഷി ഓ​ഫീ​സ​ർ ആ​ർ.​രേ​വ​തി അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം വി​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​തു​കൊ​ണ്ടാ​ണ് ര​ണ്ടാം വി​ള​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഒ​റ്റ​പ്പാ​ലം കൃ​ഷി ഓ​ഫീ​സ​ർ വി.​കെ.​ആ​ര​തി​കൃ​ഷ്ണ പ​റ​ഞ്ഞു.
കൃ​ഷി​യി​റ​ക്കാ​ൻ ഹെ​ക്ട​റി​ന് 40,000 രൂ​പ സാ​ന്പ​ത്തി​ക​സ​ഹാ​യം ല​ഭി​ക്കു​ന്ന​തും പ്ര​ചോ​ദ​ന​മാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് മു​ഖ്യ​പ്ര​ശ്ന​മാ​യി തീ​രു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​മൂ​ലം കൃ​ഷി​ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. വെ​ള്ള​മി​ല്ലാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​യി​ട്ടു​ള്ള​ത്. ട്രാ​ക്ട​ർ ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര വ​ര​ണ്ട ഭൂ​മി​യാ​യി​രു​ന്നു ഇ​വി​ടെ.
പി​ന്നീ​ട് മ​ഴ വ​ന്നെ​ങ്കി​ലും സ​മ​യം ക​ഴി​ഞ്ഞു​പോ​യി​രു​ന്നു. നാ​ൽ​ക്കാ​ലി​ക​ളു​ടെ ശ​ല്യ​വും കൃ​ഷി​ക്ക് ത​ട​സ​മാ​യു​ണ്ട്.
മേ​ലൂ​ർ പ​ടി​ഞ്ഞാ​റേ​തി​ൽ ഭാ​ഗ​ത്തെ ര​ണ്ട് ഹെ​ക്ട​റോ​ളം സ്ഥ​ലം വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു കി​ട​ക്കു​ന്നു​ണ്ട്. നാ​ൽ​ക്കാ​ലി​ക​ളു​ടെ ശ​ല്യ​മാ​ണ് ഇ​വി​ടെ​യും കൃ​ഷി​യി​റ​ക്കാ​തി​രി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. കു​ര​ങ്ങ​ൻ​മാ​രു​ടെ​യും പ​ന്നി​ക​ളു​ടെ​യും ശ​ല്യ​വും ധാ​രാ​ള​മു​ണ്ട്.