മൊ​ബൈ​ൽ ഷോ​പ്പിലെ മോ​ഷ​ണ​ശ്ര​മം വീട്ടമ്മയുടെ ഇടപെടലിൽ വിഫലം
Thursday, August 5, 2021 12:32 AM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട്ടി​ൽ മൊ​ബൈ​ൽ ഷോ​പ്പ് കു​ത്തി​ത്തു​റ​ന്നു​ള്ള മോ​ഷ​ണ​ശ്ര​മം ത​ട​ഞ്ഞ് സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ.
മോ​ഷ്ടാ​ക്ക​ൾ ഓ​ടി​ര​ക്ഷ​പെ​ട്ടെ​ങ്കി​ലും ഇ​വ​ർ ഉ​പ​ക്ഷി​ച്ച ര​ണ്ടു ബൈ​ക്കു​ക​ളും നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി മീ​നാ​ക്ഷി​പു​രം പോ​ലീ​സി​നു കൈ​മാ​റി. ന​ന്ദി​യോ​ട് സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ള്ള എ​സ്എ​ഫ് മൊ​ബൈ​ൽ ഷോ​പ്പി​ലാ​ണ് ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യവ​ർ ക​വ​ർ​ച്ച​യ്ക്കു ശ്ര​മി​ച്ച​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ബ​ല​മാ​യി ത​ട്ടി​പ്പൊ​ട്ടി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു വീ​ട്ട​മ്മ ലൈ​റ്റി​ട്ടു. പു​റ​ത്തു ലൈ​റ്റ് തെ​ളി​ഞ്ഞ​തോ​ടെ ക​വ​ർ​ച്ച​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ കു​ടും​ബ​ത്തി​ലു​ള്ള​വ​രെ ഉ​ണ​ർ​ത്തി മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ നാ​ഗ​ർ പാ​ടം ഷ​മീ​റി​നെ​യും സ​മീ​പ​വാ​സി​ക​ളെ​യും അ​റി​യി​ച്ചു.
സ​മീ​പ​വാ​സി​യാ​യ ഷ​മീ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മീ​നാ​ക്ഷി​പു​രം പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തു കു​തി​ച്ചെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
ഉ​പേ​ക്ഷി​ച്ച ര​ണ്ടു ബൈ​ക്കു​ക​ൾ പു​തു​ന​ഗ​രം, പാ​ല​ക്കാ​ട് സൗ​ത്ത് സ്റ്റേ​ഷ​ൻ പരിധിയിൽനി​ന്നും മോ​ഷ്ടി​ച്ച​വ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഒ​രു ബൈ​ക്കി​ൽ മു​ൻ​പി​ലും പിറ​കി​ലും ര​ണ്ടു വ്യ​ത്യ​സ്ത ന​ന്പ​റു​ക​ളാ​ണ് ഒ​ട്ടി​ച്ചി​രു​ന്ന​ത്. സം​ഭ​വം ന​ട​ന്ന കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ക​വ​ർ​ച്ചസം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.