തൊഴിലുറപ്പു പദ്ധതിയിൽ നെ​ല്ലി​യാ​ന്പ​തി​ പാ​ത​യോ​ര​ങ്ങ​ൾ മുഖം മിനുക്കുന്നു
Monday, September 20, 2021 12:45 AM IST
നെ​ല്ലി​യാ​ന്പ​തി: അ​യ്യ​പ്പ​ൻ തി​ട്ട് വ്യൂ ​പോ​യി​ന്‍റ് മു​ത​ൽ കൈ​ക്കാ​ട്ടി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും അ​ല​ങ്കാ​ര ചെ​ടി​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ച് മ​നോ​ഹ​ര​മാ​ക്കു​ന്നു.
നെ​ല്ലി​യാ​ന്പ​തി പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സൗ​ന്ദ​ര്യ വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ട്ടി ഒ​തു​ക്കി നി​ർ​ത്തി ദു​രാ​ന്‍റാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ല​ങ്കാ​ര ചെ​ടി​ക​ളും പൂ​ച്ചെ​ടി​ക​ളും ന​ടു​ന്ന​ത്. ചെ​ടി​ക​ൾ ന​ടു​ന്ന​തി​ന് റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും പു​ല്ലും മ​റ്റു ചെ​ടി​ക​ളും വെ​ട്ടി​മാ​റ്റി​വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
അ​യ്യ​പ്പ​ൻ തി​ട്ട് വ്യൂ ​പോ​യി​ന്‍റ് മു​ത​ൽ കാ​ര​പ്പാ​റ വ​രെ​യാ​ണ് ഈ ​പ​ദ്ധ​തി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ചു​രം റോ​ഡി​ന്‍റെ കാ​ഴ്ച മ​റ​യ്ക്കു​ന്ന ഇ​രു വ​ശ​ങ്ങ​ളും വൃ​ത്തി​യാ​ക്കി ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​നാ​യു​ള്ള തു​ക വി​നി​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ വ​ന​മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ സൗ​ന്ദ​ര്യ വ​ൽ​ക്ക​ര​ണ​ത്തി​നാ​യി അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ​സ്യ വൈ​വി​ധ്യ​മാ​ണ് ഇ​തു കൊ​ണ്ട് ന​ഷ്ട​പ്പെ​ടു​ന്ന​ത്. കൈ​കാ​ട്ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​ൻ​പി​ലും ഇ​തേ ചെ​ടി​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ന​ട്ടി​ട്ടു​ണ്ട്.