മാലിന്യത്താൽ വലഞ്ഞ് വാണിയംകുളം
Thursday, September 23, 2021 12:13 AM IST
ഷൊ​ർ​ണൂ​ർ: മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് വാ​ണി​യം​കു​ളം വ​ല​യു​ന്നു. റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ ഹ​രി​ത​ക​ർ​മ​സേ​ന ഖ​ര​മാ​ലി​ന്യം ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന ചെ​റു​കി​ട മാ​ലി​ന്യ​ശേ​ഖ​ര​ണ​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​പോ​ലും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ക​യാ​ണ്.
പ​ല​ഭാ​ഗ​ത്തും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​തി​നു​താ​ഴെ ത​ന്നെ​യാ​ണ് മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത്. കു​പ്പി​ക​ളും പ​ഴ​യ ചെ​രി​പ്പു​ക​ളും പ​ച്ച​ക്ക​റി മാ​ലി​ന്യ​വും അ​ല​ക്ഷ്യ​മാ​യി ത​ള്ളു​ക​യാ​ണി​വി​ടെ. വാ​ണി​യം​കു​ളം-​വ​ല​പ്പു​ഴ റോ​ഡ്, ഈ​സ്റ്റ് മ​നി​ശ്ശീ​രി, മാ​ന്ന​നൂ​ർ തു​ട​ങ്ങി​യ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഇ​താ​ണ് അ​വ​സ്ഥ.
വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കാ​യി 18 വാ​ർ​ഡു​ക​ളി​ലാ​യി 36 കേ​ന്ദ്ര​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ല വാ​ർ​ഡു​ക​ളി​ലും സ്ഥാ​പി​ച്ച ചെ​റു​കി​ട മാ​ലി​ന്യ​ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക്ക​സ്ഥ​ല​ത്തും മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. പ്ര​ധാ​ന റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ചെ​റു​കി​ട മാ​ലി​ന്യ​ശേ​ഖ​ര​ണ​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ൾ പ​ല​തും കാ​ടു​മൂ​ടി​യ നി​ല​യി​ലു​മാ​ണ്.
28 അം​ഗ​ങ്ങ​ളാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​ത്. ക്ല​സ്റ്റ​ർ രീ​തി​യി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. മൂ​ന്ന് ക്ല​സ്റ്റ​റാ​ണ് നി​ല​വി​ലു​ള്ള​ത്. പ്ലാ​സ്റ്റി​ക് ക​വ​ർ, കു​പ്പി​ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ച​ത്.
ഓ​രോ വാ​ർ​ഡു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് ക​വ​ർ, കു​പ്പി​ക​ൾ എ​ന്നി​വ ഇ​വി​ടെ സം​ഭ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ത​ത് വാ​ർ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ച ചെ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ക്കു​ക​യും പി​ന്നീ​ട് ഇ​വ ത​രം​തി​രി​ച്ച് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ന് കൈ​മാ​റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
മാ​ലി​ന്യം ശേ​ഖ​രി​ച്ചു​വെ​ച്ച് സം​സ്ക​രി​ക്കാ​നാ​യി സ്ഥാ​പി​ച്ച കേ​ന്ദ്ര​ങ്ങ​ൾ​ക്കു​താ​ഴെ​യാ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.
ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മാ​ലി​ന്യം കാ​ടു​പി​ടി​ച്ചു​കി​ട​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​വ​യെ​ല്ലാം നീ​ക്കാ​ൻ​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ട​ങ്കി​ലും കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മ​ല്ല.