ക​രി​ന്പ​ൻ​കു​ന്നി​ൽ മ​ല​ന്പാ​ന്പ് ആ​ടി​നെ കൊ​ന്നു
Thursday, September 23, 2021 12:13 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ചെ​റു​കു​ളം ക​രി​ന്പ​ൻ​കു​ന്നി​ൽ മ​ല​ന്പാ​ന്പ് ആ​ടി​നെ കൊ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മേ​യാ​ൻ വി​ട്ട ആ​ടി​നെ മ​ല​ന്പാ​ന്പ് പി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ല​ന്പാ​ന്പി​ന്‍റെ അ​ക്ര​മ​ത്തി​ൽ ആ​ട് ച​ത്തു. എ​ന്നാ​ൽ ആ​ടി​നെ മ​ല​ന്പാ​ന്പി​ന് വി​ഴു​ങ്ങാ​നാ​യി​ല്ല. ക​രി​ന്പ​ൻ​കു​ന്ന് ചി​റ​യി​ൽ അ​ജ​യ​ന്‍റെ ആ​ടി​നെ​യാ​ണ് മ​ല​ന്പാ​ന്പ് പി​ടി​ച്ച​ത്.
പു​ലി​യു​ടെ അ​ക്ര​മ​ത്തി​നു പു​റ​മേ മ​ല​ന്പാ​ന്പി​ന്‍റെ അ​ക്ര​മം കൂ​ടി​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. മ​ല​ന്പാ​ന്പ് ആ​ക്ര​മി​ച്ച ആ​ടി​ന് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടു.