ടോ​ൾ​പ്ലാ​സ​ക്കു സ​മീ​പ​മു​ള്ള കടകളൊഴിപ്പിക്കൽ: സ്ഥാ​പ​ന, സ്ഥ​ല ഉ​ട​മ​ക​ൾ കോ​ട​തി​യിലേക്ക്
Friday, September 24, 2021 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​ക്കു സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം അ​തി​ർ​ത്തി തി​രി​ച്ച് അ​ട​ക്കാ​നു​ള്ള ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ക​ച്ച​വ​ട സ്ഥാ​പ​ന ഉ​ട​മ​ക​ളും മ​റ്റു സ്ഥ​ല ഉ​ട​മ​ക​ളും കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ​വി​ധ അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പെ​ട്ടെ​ന്നൊ​രു ദി​വ​സം അ​ന​ധി​കൃ​ത​മാ​ണെ​ന്ന് പ​റ​ഞ്ഞ് നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന അ​ഥോ​റി​റ്റി​യു​ടെ നോ​ട്ടീ​സി​നെ​തി​രെ​യാ​ണ് സ്ഥാ​പ​ന ഉ​ട​മ​ക​ൾ നീ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ ബി​ൽ​ഡിം​ഗ് പെ​ർ​മി​ഷ​ൻ മു​ത​ൽ കെ​ട്ടി​ട​ന​ന്പ​ർ വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന ഉ​ത്ത​ര​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. കെ​ട്ടി​ട​നി​ർ​മ്മാ​ണ നി​യ​മ​പ്ര​കാ​രം വി​ല്ലേ​ജ് നി​കു​തി അ​ട​ച്ച ര​ശീ​തി​ക​ളും ഉ​ട​മ​ക​ളു​ടെ പ​ക്ക​ലു​ണ്ട്. അ​ഥോ​റി​റ്റി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പാ​രി​ക​ൾ ടോ​ൾ പ്ലാ​സ​ക്കു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ടോ​ൾ പ്ലാ​സ​യു​ടെ ഇ​രു​ഭാ​ഗ​ത്തേ​ക്കു മാ​യി ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള 35 ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ഥോ​റി​റ്റി​യു​ടെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.
കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്പോ​ഴും ഒ​രു സ്റ്റോ​പ്പ് മെ​മ്മോ പോ​ലും ന​ൽ​കാ​തെ വീ​ടി​ന്‍റെ ആ​ധാ​ര​ങ്ങ​ളും ബാ​ങ്കു​ക​ളി​ൽ നി​ന്നും മ​റ്റു സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് ക​ട ന​ട​ത്തു​ന്പോ​ൾ ക​ച്ച​വ​ടം മു​ട്ടി​ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പി​ന്നി​ലെ ക​ള്ള​ക്ക​ളി​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​ര​ണം. എ​ല്ലാ അ​നു​മ​തി​ക​ളും ന​ൽ​കി​യ പ​ഞ്ചാ​യ​ത്തും റ​വ​ന്യു അ​ധി​കൃ​ത​രും ഇ​പ്പോ​ൾ കൈ ​മ​ല​ർ​ത്തു​ന്ന​തും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.