നൂ​റ്റാ​ണ്ട് പി​ന്നി​ട്ട റെ​യി​ൽ​വേ​യു​ടെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റു​ം
Friday, September 24, 2021 12:08 AM IST
ഷൊ​ർ​ണൂ​ർ: നൂ​റ്റാ​ണ്ട് പി​ന്നി​ട്ട റെ​യി​ൽ​വേ​യു​ടെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റു​ന്നു. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ല​പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച് മാ​റ്റു​ന്ന​ത്. 100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​തു​ൾ​പ്പെ​ടെ പ​ഴ​യ​താ​യ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് തീ​രു​മാ​നം.
റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് മു​ന്പി​ലു​ള്ള അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ട​വും ഇ​തോ​ടൊ​പ്പം പൊ​ളി​ച്ചു​മാ​റ്റു​ക​യാ​ണ്. സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ളും പൊ​ളി​ച്ചു​മാ​റ്റു​ന്നു​ണ്ട്. ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ത്തി​ന് നൂ​റു​വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ക​ണ​ക്ക്.
അ​ഡീ​ഷ​ണ​ൽ എ​ൻ​ജി​നീ​യ​റു​ടെ കെ​ട്ടി​ട​ത്തി​ന് 80 വ​ർ​ഷ​ത്തോ​ള​മാ​ണ് പ​ഴ​ക്കം. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളാ​ണി​വ. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്ക​യാ​യി​രു​ന്നു.
പൊ​ളി​ച്ചു​മാ​റ്റു​ന്ന​തോ​ടെ 1,000 ച​തു​ര​ശ്ര​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ലം പാ​ർ​ക്കിം​ഗി​നാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റെ​യി​ൽ​വേ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് എ​തി​ർ​വ​ശ​ത്താ​യു​ള്ള പ്ര​ധാ​ന പാ​ത​യ്ക്ക​രി​കി​ലാ​ണ് പാ​ർ​ക്കിം​ഗി​ന് സ്ഥ​ലം ല​ഭി​ക്കു​ക.
റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ലും വ​ശ​ത്തു​മാ​യി ര​ണ്ടി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വാ​ഹ​ന​പാ​ർ​ക്കിം​ഗി​ന് സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ​യാ​ണ് വീ​ണ്ടും പാ​ർ​ക്കിം​ഗി​ന് സ്ഥ​ലം ല​ഭി​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്ക​യാ​ണ്.
യാ​ത്ര​ക്കാ​ർ സ​ജീ​വ​മാ​കു​ന്ന​തോ​ടെ സ്റ്റേ​ഷ​ന്‍റെ മു​ഖ​ച്ഛാ​യ​മാ​റു​ന്ന രീ​തി​യി​ലാ​ണ് ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ഴ​യ​വ പൊ​ളി​ച്ച് മാ​റ്റി പു​തി​യ​ത് നി​ർ​മ്മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​വും.