ദേ​ശീ​യപാ​ത​യു​ടെ നി​ർ​മ്മാ​ണം ഇ​ഴ​യു​ന്നു; പൊ​റു​തി​മു​ട്ടി ജ​ന​ങ്ങ​ൾ
Friday, September 24, 2021 12:09 AM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ പാ​ത​യു​ടെ നി​ർ​മ്മാ​ണം ഇ​ഴ​യു​ന്ന​തി​നാ​ൽ പൊ​റു​തി മു​ട്ടി ജ​ന​ങ്ങ​ളും ക​ച്ച​വ​ട​ക്കാ​രും. തി​ര​ക്കേ​റി​യ ക​ല്ല​ടി​ക്കോ​ട് ദീ​പാ ക​വ​ല​യി​ലെ ക​നാ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സ​വും അ​പ​ക​ട​ങ്ങ​ളും സ്ഥി​രം സം​ഭ​വ​മാ​യി​രി​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ നാ​ലു വ​ശ​ങ്ങ​ളി​ലും പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ൽ കു​ഴി​യെ​ടു​ത്തി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഏ​തു​സ​മ​യ​ത്തും കു​ഴി​യി​ൽ വീ​ഴു​ന്ന​തും പ​തി​വാ​ണ്.

നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും 15 അ​ടി​യോ​ളം വീ​തി​യി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​ലു​ള്ള പാ​ലം എ​ന്തു​ചെ​യ്യു​മെ​ന്ന​തി​ൽ ക​ന്പ​നി അ​ധി​കൃ​ത​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

റോ​ഡി​ൽ ത​ട​സ​ങ്ങ​ൾ വെ​ച്ചി​രി​ക്കു​ന്ന​തും മ​ണ്ണും മ​റ്റ് നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളും റോ​ഡി​ൽ ഇ​ട്ടി​രി​ക്കു​ന്ന​തും ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. തു​പ്പ​നാ​ട് പാ​ല​വും സ​ത്രം​കാ​വ് പാ​ല​വും പൊ​ന്നം​കോ​ട് പാ​ല​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​മി​ല്ല. റോ​ഡും പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്.