കാ​ർ​ഷി​ക വൃ​ത്തി​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​ത​ക​ൾ​ക്കു നാ​ട്ടി​ൽ തൊ​ഴി​ലി​ല്ല
Saturday, September 25, 2021 12:30 AM IST
ഒ​റ്റ​പ്പാ​ലം: കാ​ർ​ഷി​ക വൃ​ത്തി​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​ത​ക​ൾ​ക്കു നാ​ട്ടി​ൽ തൊ​ഴി​ലി​ല്ല. അ​ന്യ​ജി​ല്ല​ക​ളി​ൽ വ​ൻ സ്വീ​ക​ര​ണം. ല​ക്കി​ടി​യി​ലെ പ്ര​ഫ​ഷ​ണ​ൽ വ​നി​താ ക​ർ​ഷ​ക​ർ​ക്കും ന​ടീ​ൽയ​ന്ത്ര​ത്തി​നു​മാ​ണ് കാ​ർ​ഷി​ക വൃ​ത്തി​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ. കാ​ർ​ഷി​ക​വൃ​ത്തി​ക​ളി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ അ​നു​ഭ​വ സ​ന്പ​ത്തു​ണ്ടെങ്കി​ലും ല​ക്കി​ടി​യി​ലെ വ​നി​ത​ക​ളു​ടെ അ​വ​സ്ഥ​യി​താ​ണ്.
തൊ​ഴി​ല​വ​സ​ര​മി​ല്ലാ​തെ തൊ​ഴി​ലാ​ളിക്ഷാ​മം പ​റ​ഞ്ഞു ഏ​ക്ക​ർക​ണ​ക്കി​നു കൃ​ഷി ൂ​മി ത​രി​ശി​ട്ടി​രി​ക്കു​ന്ന കാ​ല​ത്താ​ണു നാ​ട്ടി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ സം​ഘ​ത്തെ കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​യി​ൽ 14 ദി​വ​സ​ത്തെ പ​രി​ശീ​ല​നം ല​ഭി​ച്ച 64 വ​നി​ത​ക​ൾ ല​ക്കി​ടിപേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.
പാ​ല​ക്കാ​ട് വെ​സ്റ്റ് വു​മ​ൻ ലേ​ബ​ർ ഫെ​ഡ​റേ​ഷ​നു കീ​ഴി​ൽ ഒന്പതു വ​ർ​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ൽ ഏഴു തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ സ​ബ്സി​ഡി​യാ​യി ന​ടീ​ൽയ​ന്ത്രം ല​ഭി​ച്ചി​ട്ടും ന​ടു​ന്ന​തി​നു കൃ​ഷി​യി​ട​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണു വ​നി​ത​ക​ൾ മ​റ്റു തൊ​ഴി​ലു​ക​ളി​ൽ ചേ​ക്കേ​റി​യ​ത്.
സാ​ധാ​ര​ണ ന​ടു​ന്ന​തി​ന് ഏ​ക്ക​റി​നു 10,000 രൂ​പ വ​രു​ന്പോ​ൾ ഞാ​റ്റ​ടി ത​യാ​റാ​ക്കി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ടു​ന്ന​തിന് ഇ​വ​ർ ഏ​ക്ക​റി​നു 4800 രൂ​പ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
ഒ​രു ഏ​ക്ക​റി​നു 30 കി​ലോ​ഗ്രാം വി​ത്ത് ഉ​പ​യോ​ഗി​ച്ചു പ്ര​ത്യേ​ക രീ​തി​യി​ലാ​ണ് ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന​ത്. ഷീ​റ്റു​ക​ൾ നി​ര​ത്തി 18 മീ​റ്റ​ർ നീ​ള​ത്തി​ലും മൂ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ലും ത​യാ​റാ​ക്കു​ന്ന ഞാ​റ്റ​ടി 14-18 ദി​വ​സം പ്രാ​യ​മാ​കു​ന്പോ​ൾ പ​റി​ച്ചെ​ടു​ത്തു ന​ടു​ക​യാ​ണു ചെ​യ്യു​ന്ന​ത്.
ജി​ല്ല​യി​ൽ മൂന്ന് കൂ​ട്ടാ​യ്മ​ക​ൾ കാ​ർ​ഷി​ക​വൃ​ത്തി ചെ​യ്യു​ന്നു​ണ്ട്. ച​ള​വ​റ, വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​വ​ർ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്. ല​ക്കി​ടിപേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ സം​ഘം ജോ​ലിതേ​ടി മ​റ്റ് ജി​ല്ല​ക​ളെ​യാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​വ​ർ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം 1200 ഏ​ക്ക​റി​ൽ ന​ടീ​ൽ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു വി​ള​യി​റ​ക്കി​യെ​ന്ന് ടീം ​ലീ​ഡ​ർ നി​ഷ സു​രേ​ഷ് പ​റ​ഞ്ഞു. പു​ഷ്പ​ല​ത, ഉ​ഷ, ദേ​വ​കി, ബി​ന്ദു, ബി​ന്ദു മ​ണി​ക​ണ്ഠ​ൻ, പ്രീ​ജ എ​ന്നി​വ​രാ​ണു കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. കോ​-ഓ​ർ​ഡി​നേ​റ്റ​ർ ക​വി​ത എ​സ്.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ യ​ന്ത്ര​വ​ത്കൃ​ത ന​ടീ​ലി​ന് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണു വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ ആ​വ​ശ്യം.
യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു ന​ടു​ന്ന​തി​ന് ഏ​ക്ക​റി​നു 5000 രൂ​പ വ​രെ വാ​ങ്ങു​ന്ന ഇ​ട​നി​ല​ക്കാ​ർ ഇ​വ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
മു​ള​ഞ്ഞൂ​ർ കു​ണ്ടി​ൽ​പാ​ട​ത്താ​ണ് എട്ട് ഏ​ക്ക​റി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ടീ​ൽ ന​ട​ത്തു​ന്ന​ത്.
വ​നി​താസം​ഘ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെതു​ട​ർ​ന്നാ​ണു മു​ള​ഞ്ഞൂ​രി​ൽ എ.​പി. വാ​സു, എം.​എ​ൻ സു​ന്ദ​ര​ൻ, പി.​ഗോ​വി​ന്ദ​ൻ​കു​ട്ടി, എം.​മൂ​സ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ടീ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഞാ​റ്റ​ടി ത​യാ​റാ​ക്കി ന​ടു​ന്ന​തി​ന് യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ചെ​ല​വു കു​റ​വാ​ണെ​ന്നും കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഈ ​മാ​ർ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന ആ​വ​ശ്യം.