മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണെ​ടു​ക്ക​ൽ അ​ടു​ത്ത മാ​സം പു​ന​രാ​രം​ഭി​ക്കും
Saturday, September 25, 2021 12:30 AM IST
മം​ഗ​ലം​ഡാം: നാ​ലുമാ​സ​മാ​യി നി​ർ​ത്തി​വ​ച്ച മം​ഗ​ലം​ഡാ​മി​ലെ മ​ണ്ണെ​ടു​ക്ക​ൽ അ​ടു​ത്ത മാ​സം ആ​ദ്യം പു​ന​രാ​രം​ഭി​ക്കും. ഒ​ന്നാം തീയ​തി യോ​ഗ​മു​ണ്ട്. അ​തി​നു ശേ​ഷ​മാ​കും പ്ര​വൃ​ത്തി തു​ട​ങ്ങു​ക.​ര​ണ്ടാം​പു​ഴ, ചൂ​രു​പ്പാ​റ എ​ന്നീ ര​ണ്ടു സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​ണ്ണും മ​ണ​ലും എ​ടു​ക്കു​ന്ന​തു ത്വ​രി​ത​പ്പെ​ടു​ത്തു​ക.
ഇ​തി​നാ​യി കു​ട്ട​നാ​ട്ടി​ൽ നി​ന്നും ബാ​ർ​ജ​റും മും​ബൈ​യി​ൽ നി​ന്നും ര​ണ്ട് ഡ്ര​ഡ്ജ​റും കൂ​ടി ഡാ​മി​ലെ​ത്തി​ക്കു​മെ​ന്ന് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ധാ​ര​ണ പ്ര​കാ​രം പൊ​ൻ​ക​ണ്ടം ക​ള്ളു​വേ​ലി റോ​ഡ് ഡാ​മി​ലെ മ​ണ്ണു നീ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​ൻ ക​ള്ളു​വേ​ലി റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി ഇ​ന്ന​ലെ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.​
ഇ​തി​ന്‍റെ എ​ഗ്രി​മെ​ന്‍റ് കാ​ര്യ​ങ്ങ​ൾ അ​ടു​ത്താ​ഴ്ച ന​ട​ത്തും.​ എംഎ​ൽഎ, ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വാ​ർ​ഡ് മെ​ന്പ​ർ, സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ, ക​രാ​ർ ക​ന്പ​നി അ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ എ​ഗ്രി​മെ​ന്‍റി​ൽ ഒ​പ്പി​ട്ടാ​ണ് വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ക. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് റോ​ഡ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ.​ര​മേ​ഷ്, ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ, ക​രാ​ർ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.