മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്: കാ​ൽ​ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെ​ത്തി
Saturday, September 25, 2021 12:31 AM IST
പാ​ല​ക്കാ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡി​ൽ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത കാ​ൽ​ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെ​ത്തി. വി​ജി​ല​ൻ​സ് ഡി​വൈഎ​സ്പി ​ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ലാ​ണ് സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​ന​ക​ത്തെ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നാ​ണ് കാ​ൽ​ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെ​ത്തി​യ​ത്.

ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും ര​ണ്ട് ഏ​ജ​ന്‍റു​മാ​ർ ഓ​ഫീ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​തി​നെ​ക്കു​റി​ച്ചും പ​ണം കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യ​താ​യും സൂ​ച​ന ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നു​വെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.