ക​ന​ത്ത മ​ഴ; ദേ​ശീ​യപാ​ത​യി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
Sunday, September 26, 2021 12:51 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ദേ​ശീ​യ​പാ​ത വ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​ത്. ടി.​ബി, തു​പ്പ​നാ​ട്, പ​ന​യം​പാ​ടം തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​ഴു​ക്കു​ചാ​ൽ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. ദേ​ശീ​യ​പാ​ത​യു​ടെ പ​ണി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക ഇ​ട​ങ്ങ​ളി​ലും അ​ഴു​ക്കു​ചാ​ൽ ഒ​ഴി​വാ​ക്കി​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ചാ​ൽ നി​ർ​മ്മി​ക്കാ​ത്ത​താ​ണ് സ​മീ​പ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണം.​അ​ഴു​ക്കു ചാ​ലു​ക​ൾ നി​ർ​മ്മി​ച്ച് മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.