പ്ല​സ് വ​ണ്‍ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ്: സീ​റ്റ് ഉ​റ​പ്പാ​യ​ത് 20,096 പേ​ർ​ക്കുമാ​ത്രം
Sunday, September 26, 2021 12:51 AM IST
ക​ല്ല​ടി​ക്കോട്: പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്മെ​ൻ​റി​ൽ ജി​ല്ല​യി​ൽ സീ​റ്റു​റ​പ്പാ​യ​ത് 20,096 പേ​ർ​ക്ക് മാ​ത്രം. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച 43,010 വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​കു​തി​യ​ല​ധി​കം പേ​രും സീ​റ്റ് കി​ട്ടാ​തെ പു​റ​ത്താ​ണ്. ആ​കെ​യു​ള്ള മെ​റി​റ്റ് സീ​റ്റു​ക​ൾ 24,345. ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം അ​ലോ​ട്ട്മെ​ൻ​റി​ലേ​ക്ക് ബാ​ക്കി​യു​ള്ള മെ​റി​റ്റ് സീ​റ്റു​ക​ൾ 4249. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റും എ​യ്ഡ​ഡി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ൻ​റ് സീ​റ്റു​ക​ൾ ഒ​ഴി​കെ​യു​ള്ള​തു​മാ​ണ് മെ​റി​റ്റ് സീ​റ്റു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​നു​പാ​തി​ക വ​ർ​ധ​ന​യി​ലൂ​ടെ വ​രു​ത്തി​യ സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബു​ധ​നാ​ഴ്ച അ​ലോ​ട്ട്മെ​ൻ​റ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ആ​കെ 28,267 പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളാ​ണു​ള്ള​ത്. 20 ശ​ത​മാ​നം ആ​നു​പാ​തി​ക വ​ർ​ധ​ന​യി​ലൂ​ടെ 4830 സീ​റ്റു​ക​ളാ​ണ് സ​ർ​ക്കാ​ർ കൂ​ട്ടി​യ​ത്. ഇ​തു​പ്ര​കാ​രം നി​ല​വി​ൽ 33,097 സീ​റ്റു​ക​ളു​ണ്ട്.
24 അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 83 ബാ​ച്ചു​ക​ളും 4117 സീ​റ്റു​ക​ളും ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൽ ചേ​ർ​ന്ന് പ​ഠി​ക്കാ​ൻ ഉ​യ​ർ​ന്ന ഫീ​സ് ന​ൽ​ക​ണം. വ​ർ​ഷ​ങ്ങ​ളാ​യി തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കേു​ന്പാ​ഴാ​ണ് മ​ല​ബാ​റി​ൽ സീ​റ്റ് ല​ഭി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 25 വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ 69 ബാ​ച്ചു​ക​ളി​ലാ​യി 2070 സീ​റ്റു​ണ്ട്. അ​ത് ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ലും എ​ട്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ക്ലാ​സ്മു​റി​ക്ക് പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ വ​ർ​ഷം പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം കി​ട്ടാ​തെ​പോ​യ ജി​ല്ല​യി​ലെ 6274 കു​ട്ടി​ക​ളാ​ണ് സ്കോ​ൾ കേ​ര​ള​യി​ൽ ചേ​ർ​ന്ന് പ​ഠി​ച്ച​ത്. ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 99.35 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ൽ വി​ജ​യി​ച്ച​ത്
ജി​ല്ല​യി​ലെ പ​ല എ​യ്ഡ​ഡ് സ്ക്കൂ​ളു​ക​ളും ക​മ്യൂ​ണി​റ്റി കോ​ട്ട​യി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം ര​ഹ​സ്യ​മാ​ക്കി വ​ച്ച​താ​യും പ​രാ​തി​യു​ണ്ട്.