ആ​റു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ പി​രി​ക്കാ​ൻ നീ​ക്ക​ം
Sunday, September 26, 2021 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം.
റോ​ഡ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ ടോ​ൾ പി​രി​വ് ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ട​ക്കി​ടെ പ​റ​യു​ന്പോ​ഴും ടോ​ൾ പ്ലാ​സ​യി​ൽ തി​ര​ക്കി​ട്ട പ​ണി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. റോ​ഡ് പ​ണി​ക​ൾ പ​ല​യി​ട​ത്തും പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കെ​യാ​ണ് ടോ​ൾ പ്ലാ​സ​യി​ൽ മാ​ത്രം ത​കൃ​തി​യാ​യി പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.15 കൗ​ണ്ട​റു​ക​ൾ ഇ​തി​ന​കം സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞു. ട്രാ​ക്ക് വ​ര​ക്ക​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കു​ന്ന​ത് ര​ഹ​സ്യ​മാ​ക്കി വെ​ച്ച് പ്ര​തി​ഷേ​ധം തു​റ​ക്കാ​നാ​ണ് ത​ന്ത്രം.
എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ള​റി​യാ​ൻ ബ​ന്ധ​പ്പെ​ട്ടാ​ൽ പി ​ആ​ർ ഒ ​ഉ​ൾ​പ്പെ​ടെ ക​രാ​ർ ക​ന്പ​നി​ക്കാ​രാ​രും പ്ര​തി​ക​രി​ക്കി​ല്ല. സ​മീ​പ​ത്തെ താ​ല്ക്കാ​ലി​ക ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്നു​ണ്ട്. ക​രാ​ർ ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്. ദി​വ​സം ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ടോ​ൾ പ്ലാ​സ വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​വ​ഴി വ​ലി​യൊ​രു തു​ക സ​മാ​ഹ​രി​ച്ച് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്. അ​തേ സ​മ​യം, ടോ​ൾ പി​രി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യാ​ൽ അ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ എ.​ജോ​സ് പ​റ​ഞ്ഞു.​സ​ർ​വ്വീ​സ് റോ​ഡു​ക​ളെ​ല്ലാം തു​ണ്ടു​ക​ളാ​ക്കി​യാ​ണ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ഇ​ട​ക്കു​ള്ള ക​ൾ​വ​ർ​ട്ടു​ക​ളെ​ല്ലാം കു​ഴി​ക​ളാ​യി ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ര​ണ്ടാം തു​ര​ങ്ക​പ്പാ​ത​യു​ടെ പ​ണി​ക​ളും ഇ​ഴ​യു​ന്ന സ്ഥി​തി​യാ​ണ്.
വ​ഴു​ക്കും പാ​റ​യി​ലെ അ​ണ്ട​ർ​പാ​സി​ന്‍റെ പ​ണി ന​ട​ക്കു​ന്നി​ല്ല. പ​ട്ടി​ക്കാ​ട്ടെ മേ​ൽ​പാ​ല നി​ർ​മ്മാ​ണ​ത്തി​നും വേ​ഗ​ത​യി​ല്ലെ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ​ണി​ക​ളെ​ല്ലാം ക​ഴി​ഞ്ഞെ​ന്ന് ക​രാ​ർ ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പോ​ലും വാ​ഹ​നം ഓ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കു​തി​രാ​നി​ൽ തു​ര​ങ്ക പാ​ത​യി​ലേ​ക്കു​ള്ള പാ​ല​ത്തി​ലെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത് യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​മി​ല്ലാ​തെ​യാ​ണെ​ന്ന പ​രാ​തി​യു​ണ്ട്.
തു​ര​ങ്ക പാ​ത​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്ന പാ​ല​ത്തി​ലാ​ണ് ക​രാ​ർ ക​ന്പ​നി ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​കെ​ണി​യൊ​രു​ക്കു​ന്ന​ത്. മൂ​ന്ന് ലൈ​നി​ലൂ​ടെ വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തു​ന്പോ​ൾ പൊ​ളി​ച്ചി​ട്ട കു​ഴി​ക​ളി​ൽ ചാ​ടി ത​ക​രും.​ക​ഴി​ഞ്ഞ രാ​ത്രി വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ പൊ​ട്ടി യാ​ത്ര​ക്കാ​ർ വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യി.