ഡാ​റ്റാ​ബാ​ങ്ക് തി​രു​ത്ത​ൽ: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ
Sunday, September 26, 2021 12:54 AM IST
ഷൊ​ർ​ണൂ​ർ : ന​ഗ​ര​സ​ഭ​യി​ലെ ഡാ​റ്റാ​ബാ​ങ്ക് തി​രു​ത്ത​ൽ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി. കൃ​ഷി ഓ​ഫീ​സ​ർ, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ന​ട​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത​ല​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​കെ.​ജ​യ​പ്ര​കാ​ശ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ അ​തി​ലു​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ ആ​വ​ശ്യം. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഗ​സ​റ്റ് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​പ്ര​മോ​ദ് പ​റ​ഞ്ഞു. കൃ​ഷി ഓ​ഫീ​സ​ർ ന​ൽ​കി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കൃ​ഷി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​യി​ൽ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്.
ക​ള​ക്ട​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, കൃ​ഷി ഓ​ഫീ​സ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​മ​ർ​ശ​മു​ള്ള​ത്. പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ കൃ​ഷി ഓ​ഫീ​സ​ർ​ക്കെ​തി​രേ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ സം​ശ​യി​ച്ച​തും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വൈ​റ്റ്ന​ർ ഉ​പ​യോ​ഗി​ച്ച് മി​നു​ട്സ് തി​രു​ത്തി​യ​തും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​യാ​ണ് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലു​മാ​യി 248 അ​പേ​ക്ഷ ഡേ​റ്റാ​ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട 373 സ്ഥ​ല​ങ്ങ​ൾ ത​രം​മാ​റ്റാ​നു​ള്ള വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഒ​രാ​ളു​ടെ പേ​രി​ലു​ള്ള 25 സ്ഥ​ല​ങ്ങ​ൾ ഒ​റ്റ​ത്ത​വ​ണ​യാ​യി ത​രം​മാ​റ്റാ​നു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​തേ സ​മ​യം ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ കൃ​ഷി​ഭൂ​മി​ക​ൾ ത​രം​മാ​റ്റാ​നു​ള്ള വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ​തോ​ടെ അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​രു​ടെ കാ​ത്തി​രി​പ്പ് നീ​ളും. 248 അ​പേ​ക്ഷ​ക​ളി​ലാ​യി 373 സ​ർ​വേ​ന​ന്പ​റു​ക​ളി​ലെ ഭൂ​മി​യാ​ണ് ത​രം മാ​റ്റു​ന്ന​തി​നാ​യി വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും അ​ർ​ഹ​രാ​യ​വ​രാ​ണെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​കെ.​ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും കൗ​ണ്‍​സി​ല​ർ​മാ​രും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​പേ​ക്ഷ​ക​രി​ൽ പ​ത്തി​ൽ താ​ഴെ​യു​ള്ള​വ​ർ മാ​ത്ര​മാ​ണ് വ​ൻ​തോ​തി​ൽ ഭൂ​മി ത​രം​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഭ​വ​ന​പ​ദ്ധ​തി​ക​ളി​ലൂ​ടെ വീ​ടു​ക​ൾ നി​ർ​മ്മി​ച്ച് അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ അ​ഞ്ച് സെ​ന്‍റും 10 സെ​ന്‍റും ത​രം​മാ​റ്റാ​നു​ള്ള ന​ട​പ​ടി റ​ദ്ദാ​ക്കി​യ​തോ​ടെ കു​രു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി 82 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ത​രം​മാ​റ്റു​ന്ന​തി​നാ​യി വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത്.