ന​ന്പ​ർ​പ്ലേ​റ്റു​ക​ളി​ലെ കൃ​ത്രി​മ​ം: മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം റെ​യ്ഡ് തുടങ്ങി
Sunday, September 26, 2021 12:54 AM IST
ഒ​റ്റ​പ്പാ​ലം: മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം വ്യാ​പ​ക റെ​യ്ഡ് ആ​രം​ഭി​ച്ചു. ന​ന്പ​ർ​പ്ലേ​റ്റു​ക​ളി​ൽ കൃ​ത്രി​മ​ം കാ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി കാ​ണാ​വു​ന്ന രീ​തി​യി​ൽ കൃ​ത്യ​മാ​യി ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ൽ മു​ന്നൂ​റി​ന​ടു​ത്ത് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​വ​രി​ൽ​നി​ന്നാ​യി 1.11 ല​ക്ഷം രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ രീ​തി​യി​ൽ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ല​യി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ട​ത്തി​യ​ത്.
അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത രൂ​പ​ത്തി​ൽ ന​ന്പ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്.
ചി​ല ബോ​ർ​ഡു​ക​ളി​ൽ അ​ക്ക​ങ്ങ​ൾ വ​ലു​തും ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ൾ ചെ​റു​തു​മാ​കു​ന്ന രീ​തി​യി​ലും ഫാ​ൻ​സി ന​ന്പ​റു​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ക്ക​ങ്ങ​ൾ പെ​രു​പ്പി​ച്ച് കാ​ണി​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. പ​ല​തും പോ​ലീ​സി​നോ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നോ വാ​യി​ച്ചെ​ടു​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത രൂ​പ​ത്തി​ലാ​ണ്.
കാ​റു​ക​ളി​ൽ പി​റ​കു​വ​ശ​ത്തെ ന​ന്പ​ർ​പ്ലേ​റ്റ് കൃ​ത്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും മു​ൻ​വ​ശ​ത്തേ​ത് വ​ള​രെ ചെ​റി​യ​ബോ​ർ​ഡ് സ്ഥാ​പി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
കാ​റു​ക​ളി​ൽ മു​ന്പി​ലും പി​റ​കി​ലും ഒ​രേ രൂ​പ​ത്തി​ലു​ള്ള ന​ന്പ​ർ​പ്ലേ​റ്റു​ക​ൾ വേ​ണ​മെ​ന്നാ​ണ് നി​യ​മം. ന​ന്പ​ർ ബോ​ർ​ഡി​ല്ലാ​തി​രു​ന്ന ചു​രു​ക്കം വാ​ഹ​ന​ങ്ങ​ളും പി​ടി​യി​ലാ​യി.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും കൃ​ത്യ​മാ​യ​ല്ലാ​ത്ത രീ​തി​യി​ൽ ന​ന്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ​യു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ എം.​കെ.​ജ​യേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.
ന​ന്പ​ർ ബോ​ർ​ഡു​ക​ൾ​ക്ക് കു​റ​കേ ഇ​രു​ന്പ് ഗ്രി​ല്ലു​ക​ൾ സ്ഥാ​പി​ച്ച മ​റു​നാ​ട​ൻ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ന​ന്പ​ർ വ്യ​ക്ത​മാ​യി കാ​ണാ​തി​രി​ക്കാ​നാ​യാ​ണ് ഇ​ങ്ങ​നെ സ്ഥാ​പി​ക്കു​ന്ന​ത്.
സം​സ്ഥാ​ന പാ​ത​ക​ളി​ലെ ക്യാ​മ​റ​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ക്കാ​നാ​ണ് ഈ ​കൃ​ത്രി​മം.
ഗ്രി​ല്ലു​ക​ൾ വ​ന്നാ​ൽ അ​മി​ത​വേ​ഗ​ത്തി​ലോ​ടി​യാ​ൽ ക്യാ​മ​റ​ക​ൾ​ക്ക് പി​ടി​കൂ​ടാ​നാ​വി​ല്ല. ഇ​ത്ത​ര​ത്തി​ൽ 50 വാ​ഹ​ന​ങ്ങ​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.