തൈ​ലാ​ധി​വാ​സം ഭ​ക്തി​നി​ർ​ഭ​രം
Monday, September 27, 2021 11:24 PM IST
കേ​ച്ചേ​രി: കൊ​ച്ചി​ൻ ദേ​വ​സ്വം മ​ണ​ലി പു​ലി​ച്ച​ക്കാ​ട്ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ കൊ​ടി​മ​രം ഒൗ​ഷ​ധ​ക്കൂ​ട്ടു​ള്ള എ​ണ്ണ​ത്തോ​ണി​യി​ലി​ടു​ന്ന തൈ​ലാ​ധി​വാ​സ യ​ജ്ഞം ഭ​ക്തി​നി​ർ​ഭ​ര​മാ​യി. 13 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന തൈ​ലാ​ധി​വാ​സ യ​ജ്ഞ​ത്തി​ലും ഭ​ക്ത​സം​ഗ​മ​ത്തി​ലും അ​റു​പ​തി​ൽ​പ്പ​രം ക്ഷേ​ത്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി.
ത​ന്ത്രി​പൂ​ജ​യോ​ടെ​യു​ള്ള യ​ജ്ഞ സ​മാ​പ​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ പു​ലി​യ​ന്നൂ​ർ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യ കാ​ർ​മ്മി​ക​നാ​യി. ഭ​ക്ത​സം​ഗ​മ​ത്തി​ൽ അ​ഷ്ട​വൈ​ദ്യ​ൻ ആ​ല​ത്തി​യൂ​ർ ന​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ചൊ​വ്വ​ല്ലൂ​ർ ശി​വ​ക്ഷേ​ത്രം പ്ര​സി​ഡന്‍റ് ദാ​മോ​ദ​ര​ൻ ഉ​പ്പു​കു​ന്ന​ത്ത്, തെ​ച്ചി​ക്കോ​ട്ടു കാ​വ് ദേ​വ​സ്വം പ്ര​സി​ഡന്‍റ് പാ​ണ്ടി​യ​ത്ത് ബി​നോ​യ്, പ​ന്ത​ല്ലൂ​ർ ക്ഷേ​ത്രം ട്ര​സ്റ്റി ഉ​ണ്ണി​കു​ട്ട​ൻ, ചെ​മ്മ​ന്ത​ട്ട ശി​വ​ക്ഷേ​ത്രം മാ​നേ​ജ​ർ മൂ​ഴി​ക്കു​ളം സ​ന്തോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ബി​ജു ജ​ല​ന്ധ​ര​ൻ, വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ന്ന​ത്ത്, സെ​ക്ര​ട്ട​റി രാ​ജേ​ഷ് കാ​ണി​യ​ത്ത്, ക​ണ്‍​വീ​ന​ർ അ​നീ​ഷ് ക​ല്ലാ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.