മഴവീണാൽ ഇത് അപകടപ്പാത
Monday, September 27, 2021 11:24 PM IST
വ​ട​ക്ക​ഞ്ചേ​രി: വെ​യി​ലേ​റ്റ് റോ​ഡ് ഉ​ണ​ങ്ങി​യ​തി​നു പി​ന്നാ​ലെ മ​ഴ പെ​യ്താ​ൽ മം​ഗ​ലം - ഗോ​വി​ന്ദ​ാപു​രം സം​സ്ഥാ​ന​പാ​തയിലെ ക​രി​പ്പാ​ലി ഭാ​ഗ​ത്തു റോ​ഡി​ന്‍റെ സ്വ​ഭാ​വം മാ​റും. സു​ഗ​മ​മാ​യ റോ​ഡ് പി​ന്നെ അ​പ​ക​ട​കാ​രി​യാ​കും.

വി​ദ​ഗ്ധ ഡ്രൈ​വ​റാ​യാ​ലും ക​രി​പ്പാ​ലി ക​ട​ക്കാ​ൻ എ​ല്ലാ ദൈ​വ​ങ്ങ​ളെ​യും ഒ​ന്നി​ച്ചുവി​ളി​ക്ക​ണം. റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത്. എ​ത്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു എ​ന്നു ക​ണ​ക്കു വയ്ക്കാ​ൻപോ​ലും ക​ഴി​യാ​ത്ത വി​ധം അ​ത്ര​യേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ത്തി​നി​ടെ യാ​ത്രി​ക​ർ​ക്കു വ​ലി​യ പ​രിക്കേ​ൽ​ക്കും വി​ധം 12 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് അ​പ​ക​ട​പ​ര​ന്പ​ര ത​ന്നെ ഇ​വി​ടെ അ​ര​ങ്ങേ​റി.

പാ​ത​യോ​ര​ത്തെ വീ​ട്ടു​കാ​രും ഭീ​തി​യി​ലാ​ണ്.​ നി​യ​ന്ത്ര​ണം വി​ട്ടു വാ​ഹ​ന​ങ്ങ​ൾ പാ​ഞ്ഞുവ​രു​മോ എ​ന്ന പേ​ടി​യി​ലാ​ണ് വീ​ട്ടു​കാ​രെ​ല്ലാം . വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചുത​ക​ർ​ത്ത് ഇ​വി​ടത്തെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളെ​ല്ലാം പു​തി​യ​താ​യി. പ​ത്തു വൈ​ദ്യു​തി പോസ്റ്റെ ങ്കി​ലും മാ​റ്റി​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഇ​ന്ന​ല​ത്തെ അ​പ​ക​ട​ത്തി​ലും പോ​സ്റ്റ് ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. ക​രി​പ്പാ​ലി പാ​ല​ത്തി​ന​ടു​ത്താ​ണ് സ്ഥി​ര​മാ​യി അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. മു​ട​പ്പ​ല്ലൂ​ർ ഇ​റ​ക്ക​ത്തി​ലു​ള്ള ക​രി​പ്പാ​ലി വ​ർ​ക്ക്ഷോ​പ്പ് വ​ള​വി​ലും ഇ​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ണ്ടാ​യ അ​പ​ക​ടം ഇ​വി​ടെ​യാ​യി​രു​ന്നു.

ഈ ​ഭാ​ഗ​ത്ത് 250 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ എ​ല്ലാം സം​ഭ​വി​ക്കു​ന്ന​ത്. റോ​ഡ് ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നു പി​ന്നാ​ലെ ചെ​റി​യ ചാ​റ്റ​ൽമ​ഴ പെ​യ്താ​ൽ മ​തി ആ​ദ്യം വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​പ​കട​ങ്ങ​ളെ​ല്ലാം ഉ​ണ്ടാ​യി​ട്ടു​ള്ള​തും ചാ​റ്റ​ൽ മ​ഴ​യു​ള്ള സ​മ​യ​ത്താണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

സു​ര​ക്ഷ​യ്ക്കാ​യി അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാരുടെ​യും ആ​വ​ശ്യം.