ഒ​റ്റ​പ്പാ​ലം കി​ൻ​ഫ്ര പ്ര​തി​രോ​ധ പാ​ർ​ക്ക് സജീവമാകുന്നു
Monday, September 27, 2021 11:24 PM IST
ഒ​റ്റ​പ്പാ​ലം:​ പ്ര​തി​രോ​ധ​പാ​ർ​ക്ക് സ​ജീ​വ​മാ​കു​ന്നു; ക​ന്പ​നി​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഒ​രു ക​ന്പ​നി കൂ​ടി പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
രാ​ജ്യ​ത്തെ പ്ര​തി​രോ​ധ​രം​ഗ​ത്തു​ള്ള ആ​ദ്യ​പാ​ർ​ക്കാ​ണ് ഒ​റ്റ​പ്പാ​ലം കി​ൻ​ഫ്ര പ്ര​തി​രോ​ധ പാ​ർ​ക്ക്. തോ​ക്കു​ക​ൾ​ക്ക​ക​ത്തെ തെ​ർ​മ​ൽ​ വെ​പ്പ​ണ്‍ സൈ​റ്റ് നി​ർ​മി​ക്കു​ന്ന, കേ​ര​ളം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ക​ഴി​ഞ്ഞദി​വ​സം മു​ത​ൽ ഇ​വി​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ്ര​തി​രോ​ധ​പാ​ർ​ക്കി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ലാ​ണ് ക​ന്പ​നി​ക്കു കി​ൻ​ഫ്ര സ്ഥ​ല​മ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ബ്ലോ​ക്കി​ലെ 1,900 ച​തു​ര​ശ്ര​യ​ടി സ്ഥ​ല​ത്താ​ണ് യൂ​ണി​റ്റു​ള്ള​ത്.
ഡി​പ്പാർ​ട്ട്മെ​ന്‍റ് ഫോ​ർ പ്രമോ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ഇ​ന്‍റേണ​ൽ ട്രേ​ഡ് ലൈ​സ​ൻ​സ് നേ​ടി​യ ഒ​സാ​ക്കോ എ​ന്ന ക​ന്പ​നി​യാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​രു​ട്ടി​ലും വെ​ടി​യു​തി​ർ​ക്കേ​ണ്ട എ​തി​രാ​ളി​യെ കാ​ണാ​നാ​യി തോ​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് തെ​ർ​മ​ൽ​ വെ​പ്പ​ണ്‍ സൈ​റ്റ്. എ.​കെ. 47 ഉ​ൾ​പ്പെ​ടെ​യു​ള്ള തോ​ക്കു​ക​ളി​ൽ ഇ​വ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നു ക​ന്പ​നി എം​ഡി സി​റി​യ​ക് പ​യ​സ് പ​റ​യു​ന്നു.
സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​ച്ച് ഗ​വേ​ഷ​ണ​വും നി​ർ​മാ​ണ​വും കേ​ര​ള​ത്തി​ൽ​തന്നെ ന​ട​ത്തു​ന്ന സ്റ്റാ​ർ​ട്ട​പ്പ് ക​ന്പ​നി​യാ​ണി​ത്. പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഉ​പ​ക​ര​ണം വി​ല്പ​ന ന​ട​ത്തു​ക. ഇ​തി​നാ​യി ക​ന്പ​നി അ​ധി​കൃ​ത​ർ കേ​ര​ള പോ​ലീ​സി​നെ​യു​ൾ​പ്പെ​ടെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യിരുന്നു പ്ര​തി​രോ​ധ​പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം. എ​ന്നാ​ൽ പു​തി​യ ക​ന്പ​നി​ക​ൾ വ​ന്നാ​ൽ മാ​ത്ര​മേ പ്ര​തി​രോ​ധ പാ​ർ​ക്ക് കൂടുതൽ സ​ക്രി​യ​മാ​വൂ. പ്ര​തി​രോ​ധ​പാ​ർ​ക്കി​നു പു​റ​ത്തു വ്യ​വ​സാ​യ പാ​ർ​ക്ക് പ​രി​ധി​യി​ലാ​ണെ​ങ്കി​ലും ഐ​എ​സ്​ആ​ർ​ഒ​യ്ക്ക് ചെ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ക​ന്പ​നി​യും നേ​ര​ത്തേ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.